ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
72
൯. സാഹിത്യത്തിന്റെ കലാഭേദങ്ങൾ.


മലയാള സാഹിത്യസമുച്ചയം ഉൽപത്തികാലത്തെപ്പറ്റിയേടത്തോളം ആദിമലയാളം (പ്രാചീനമലയാളം), മധ്യമലയാളം, നവീന മലയാളം എന്നിങ്ങനെ മൂന്നുവൎഗ്ഗമായിപ്പിരിയുന്നുണ്ടന്നു പല നിരൂപകന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിൽ കൊല്ലവൎഷാരംഭംത്തിനു മുമ്പ് ൧ർഠഠ​​ സംവത്സരം മുതൽ കൊല്ലവൎഷാരംഭംവരേയും ആദിമലയാളകാലമെന്നും, കൊല്ലവൎഷാരഭംമുതൽ കൊല്ലം ൭_ആം ശതകംവരെയും മധ്യമലയാള കാലമെന്നും അതിന്നു ശേഷം നവീന മലയാളകാലമെന്നും സാമാന്യമായി വിഭജിക്കാവുന്നതാണെന്നും അവർ പ്രസ്താവിച്ചിട്ടു​ണ്ട്. ഈ വിഭാഗത്തിന്നടിസ്ഥാനം കരിന്തമിൾ, എന്നാൽ വാസ്തവത്തിൽ കൊടുന്തമിൾ എന്ന മലയാളഭാഷാ പൂൎവ്വരൂപവും ചെന്തമിഴിന്റെ കലൎപ്പുവന്നതും സംസ്കൃതത്തിന്റെ ആക്രമണമുണ്ടായിത്തീൎന്നതുമാണെന്നും ചില ഗ്രന്ഥകാരന്മാർ പറഞ്ഞിട്ടുണ്ട്. മറ്റു ചിലരാകട്ടെ ചെന്തമിഴിൽ നിന്നാണ് മലയാളത്തിന്റെ ഉദ്ഭവം എന്നു ധരിച്ചുംകൊ​ണ്ട് ചെന്തമിഴ് രൂ​പം അധികമായി കലൎന്നിട്ടുള്ള ഗ്രന്ഥങ്ങൾ പ്രാചീനമലയാളകാലത്തും ആ വക രൂപങ്ങൾ ഏതാനും കുറഞ്ഞിട്ടുള്ള ഗ്രന്ഥങ്ങൾ മധ്യമലയാളകാലത്തും ചെന്തമിൾ രൂപങ്ങൾ തീരെ ഇല്ലാത്ത ഗ്രന്ഥങ്ങൾ നവീനമലയാളകാലത്തും ഉണ്ടായവയാണെന്ന്

അഭിപ്രായപ്പെട്ടിരിക്കുന്നു. അതനുസരിച്ച് പ്രാചീനമലയാളമാതൃകകൾ, മധ്യകാലമലയാളമാതൃകകൾ എന്ന നിലയിൽ ചില ഗ്രന്ഥങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മലയാളം മൂലദ്രമിഡ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/75&oldid=210212" എന്ന താളിൽനിന്ന് ശേഖരിച്ചത്