ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
75

ത്തോടുകൂടി ആ നിയമം വിട്ടു തരംപോലെ തൽസമരീതിയിലും സംസ്കൃതാദിശബ്ദങ്ങൾ സ്വീകരിച്ചുതുടങ്ങി. എ​ങ്കിലും തദ്ഭവരീതിയിൽ സ്വീകരിക്കുന്നതിനും പ്രാധാന്യമില്ലാതിരുന്നില്ല. കാലക്രമത്തിലാകട്ടെ തദ്ഭവരീതിയെത്തീരെ ഉപേക്ഷിച്ചു തത്സമരീതിയിൽ മാത്രമേ സ്വീകരിക്കയുള്ളു എന്നും അതും ആവശ്യത്തിനു മാത്രമല്ലാതെ ആഡംബരത്തിനും കൂടി ധാരാളം സ്വീകരിക്കുമെന്നും ഉള്ള നിലയിലായിത്തീൎന്നു. അതോടുകൂടി മലയാളഭാഷയിൽ മുമ്പുണ്ടായിരുന്ന സ്വന്തം ശബ്ദങ്ങൾ ക്രമേണ നശിച്ച് പ്രചാരലുപ്തമായിത്തീരുന്നതിനും അവയുടെ സ്ഥാനത്തെല്ലാം സംസ്കൃതതത്സമങ്ങൾ വന്നുചേരുന്നതിനും സംഗതിയുമായി. ഇങ്ങനെയെല്ലാമാണ് മലയാളഭാഷയിൽ സംസ്കൃതഭാഷാശബ്ദങ്ങളുടെ വ്യാപ്തിക്രമമിരിക്കുന്നത്. ഭിക്ഷ, സ്ഥാലി, സിംഹം, ഫലകം, ശബ്ദം എന്നീവക ശബ്ദങ്ങളെ തദ്ഭവരീതിയിൽ സ്വീകരിച്ചിട്ടുള്ളവയാണ് പിച്ച, താലി, ചിങ്ങം, പലക, ചത്തം എന്ന ഭാഷാശബ്ദങ്ങൾ. ഹാലാഹലം, ഹാരം എന്നിവയുടെ തദ്ഭവങ്ങളായ ആലാലം, ആരം എന്ന ശബ്ദങ്ങളും മററും കാലക്രമത്തിൽ ഭാഷയുടെ ആഡംബരത്തിന്നു മതിയാകാതെ ഒഴിച്ചുപോയിട്ടുള്ളവയുമാണ്. പിച്ചക്കാരൻ പിച്ച എടുക്കുന്നത് നവീനമലയാളഭാഷക്കു സമ്മതമാണെങ്കിലും സന്യാസിയാണെങ്കിൽ ഭിക്ഷ സ്വീകരിക്കുന്നതേ അതിന്നു പിടിക്കുള്ളു എന്നായിട്ടുണ്ട്. എന്നുമാത്രമല്ല, ഭിക്ഷക്കാരനാണെങ്കിൽ ഭിക്ഷ വാങ്ങുകതന്നെയാണ് ഉചിതമെന്നുമായിത്തീൎന്നിട്ടുമുണ്ട്. ഇപ്രകാരമെല്ലാമുണ്ടായിട്ടുള്ള ശബ്ദസ്വീകാരക്രമത്തിൽ തദ്ഭ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/78&oldid=211267" എന്ന താളിൽനിന്ന് ശേഖരിച്ചത്