ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
76

വരീതിയിൽ മാത്രം സംസ്കൃതാദിശബ്ദങ്ങളെ സ്വീകരിച്ചുവന്നിരുന്ന അതിപുരാതനകാലങ്ങളിലുണ്ടായ സാഹിത്യങ്ങളിൽ ഇപ്പോൾക്കാണാവുന്നതു ദുർല്ലഭം ചില പഴയപാട്ടുകൾമാത്രമാകയാലും ഒരു പ്രത്യേകവൎഗ്ഗമായിത്തീരത്തക്കവിധത്തിലുള്ള നില അവക്കില്ലാത്തതിനാലും അവയും തദ്ഭവരീതിയിലും തൽസമരീതിയിലും സംസ്കൃതാദിശബ്ദങ്ങളെ സ്വീകരിച്ചുവന്നിരുന്ന കാലങ്ങളിലെ സാഹിത്യങ്ങളും കൂടിയുള്ളതെല്ലാം പ്രാചീനമലയാളമായിഗ്ഗണിക്കുന്നതാണുത്തമം. തദ്ഭവരീതിയുപേക്ഷിച്ച് തത്സമരീതിയിൽ മാത്രവും ആവശ്യത്തിനല്ലാതെ ആഡംബരത്തിനുംകൂടി വേണ്ടിയും സംസ്കൃതശബ്ദങ്ങളെ സ്വീകരിച്ചുതുടങ്ങിയകാലം മുതൽക്കുണ്ടായ സാഹിത്യങ്ങളെല്ലാം നവീനമലയാളമെന്നും ഗണിക്കാം. ഇതുപ്രകാരം നോക്കുമ്പോൾ ആദികാലംമുതൽ ഏകദേശം കൊല്ലവൎഷം ആറാംശതകം വരെക്കും പ്രാചീനമലയാളകാലമെന്നും അതിന്നുശേഷം നവീനമലയാളകാലമെന്നും സാമാന്യമായിത്തിരിക്കുകയും ചെയ്യാവുന്നതാണ്.

ഇനി മറെറാരുതരത്തിൽ പരിശോധിക്കുന്നതായാൽ മററുള്ള ഭാഷകളിലെ സാഹിത്യസമുച്ചയങ്ങളിലെന്നപോലെ മലയാളഭാഷയിലെ സാഹിത്യസമുച്ചയത്തിലും ഓരോരോ കാലങ്ങളിൽ ഓരോ പ്രത്യേകജാതി സാഹിത്യത്തിൽ ജനങ്ങൾക്ക് അഭിരുചി അധികമുണ്ടായിരുന്നതുനിമിത്തം ആ പ്രത്യേകജാതിയിലുള്ള സാഹിത്യഗ്രന്ഥങ്ങളും അധികം ഉണ്ടാകാനിടയായിട്ടുണ്ടെന്നു കാണാവുന്നതാണ്. അങ്ങിനെയുള്ള പ്രത്യേക ജാതികളാകട്ടെ മലയാളഭാഷാസാഹിത്യങ്ങളെസ്സംബന്ധിച്ചേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/79&oldid=211446" എന്ന താളിൽനിന്ന് ശേഖരിച്ചത്