ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
77

ടത്തോളം ഗ്രന്ഥങ്ങളുടെ രൂപഭേദം അടിസ്ഥാനമാക്കി ഒരു വിധത്തിലും ഭാഷയുടെ രൂപഭേദം അടിസ്ഥാനമാക്കി മറെറാരുവിധത്തിലും ആയി രണ്ടുതരത്തിൽ വന്നുകൂടിയിട്ടുമുണ്ട്. എങ്ങനെ എന്നാൽ, ഒരു കാലത്ത് ഭാഷാചമ്പുക്കളുടെ, അല്ലെങ്കിൽ ഭാഷാപ്രബന്ധങ്ങളെന്നു പറയുന്നവയുടെ രൂപത്തിലുള്ള ഗ്രന്ഥങ്ങളിലായിരിക്കും ജനങ്ങൾക്ക് അധികം അഭിരുചിയുണ്ടാകുന്നത്. ആ ഗ്രന്ഥങ്ങളായിരിക്കും അക്കാലത്ത് അധികം ഉണ്ടായിത്തീരുന്നതും. മറെറാരു കാലത്ത് കിളിപ്പാട്ടിന്റെ രൂപത്തിലുള്ള ഗ്രന്ഥങ്ങൾക്കായിരിക്കും ആ പ്രാധാന്യം സിദ്ധിക്കുന്നത്. വേറൊരുകാലത്ത് കഥകളിഗ്രന്ഥങ്ങൾക്കും പിന്നെയൊരുകാലത്ത് നാടങ്ങൾക്കുമായിരിക്കും ആ പ്രധാനപദവി ലഭിക്കുന്നത്. ചിലകാലത്ത് സന്ദേശകാവ്യങ്ങൾക്കും ചിലപ്പോൾ മഹാകാവ്യങ്ങൾക്കും ആ പ്രാധാന്യം സിദ്ധിച്ചേക്കാം ആഖ്യായികകൾക്കും ചെറുകഥകൾക്കും പ്രാധാന്യമുള്ള ഒരു കാലവും സംഭവിക്കുന്നതാണ്. ഈ വിധം ഓരോ പ്രത്യേക ജാതിയിലുള്ള ഗ്രന്ഥങ്ങൾക്കു പ്രാധാന്യം വരുന്നകാലങ്ങളിൽ മററു ജാതിയിൽ ഉൾപ്പെട്ട ഗ്രന്ഥങ്ങളും ചിലതുണ്ടായിവരുന്നത് സാധാരണമാണെങ്കിലും സംഖ്യകൊണ്ട് അവ ചുരുങ്ങിയിരിക്കുന്നതാണ്. എന്നുമാത്രമല്ല, ഗ്രന്ഥങ്ങളുടെ രൂപഭേദംമാത്രം അടിസ്ഥാനമാക്കിയുണ്ടാകുന്ന ഈ മാതിരിപ്രാധാന്യം ഒന്നിനൊന്നു വളരെയകന്ന കാലങ്ങളിലല്ലാതെതന്നെ മാറിമാറിവരാവുന്നതുമാണ്. ഭാഷയുടെ രൂപഭേദം അടിസ്ഥാനമാക്കിയുണ്ടാകുന്ന പ്രാധാന്യമാകട്ടെ അങ്ങിനെയല്ല, അതുകുറെയധികം കാലത്തെക്ക്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/80&oldid=211563" എന്ന താളിൽനിന്ന് ശേഖരിച്ചത്