ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
78

ഒന്നായി വ്യാപിച്ചിരിക്കുന്നതാണ്. മണിപ്രവാള ഭാഷയിൽ നിൎമ്മിക്കുന്ന പദ്യങ്ങളെയാണ് ഒരു കാലത്തു ജനങ്ങൾ അധികം ഇഷ്ടപ്പെടുന്നതെങ്കിൽ പിന്നെയും കുറെക്കാലത്തെക്കു ഭാഷയെസ്സംബന്ധിച്ചേടത്തോളം ആ രിതിയെത്തന്നെ തുടൎന്നുകൊണ്ടിരിക്കയും പിന്നെ ആ രീതിയിലല്ലാത്ത ഉത്തമഗ്രന്ഥങ്ങൾ ചിലതുണ്ടായി അവയുടെ അസാധാരണമായ ആസ്വാദ്യത സഹൃദയന്മാൎക്ക് അനുഭവപ്പെട്ടതിനുശേഷം മാത്രം ആ പുതിയ രീതിയെ അനുകരിപ്പാൻ തുടങ്ങുകയുമാണ് ചെയുന്നത്. മുമ്പുനടന്നുവരുന്ന രീതി മുഴുവനും ഒന്നുമാറ്റി ജനങ്ങളെ രസിപ്പിച്ച് ആകൎഷിക്കത്തക്ക വിധം വാസനയും സാമൎത്ഥ്യവും തികഞ്ഞ ഉത്തമകവികൾ എല്ലാക്കാലങ്ങളിലും ഉണ്ടാകയില്ലെന്നും വളരെക്കാലം കൂടുമ്പോൾ ഒന്നോ രണ്ടോ ആളുകളേ ഉണ്ടാകയുള്ളു എന്നും ഉള്ള ലോകസ്ഥിതിതന്നെയാണ് അതിന്നു കാരണമെന്നു കരുതാവുന്നതുമാണ്. ഇങ്ങനെയുള്ള ഭാഷാരൂപഭേദ പ്രാധാന്യം അവലംബിച്ചു നോക്കുമ്പോഴാകട്ടെ മലയാള സാഹിത്യ സമുച്ചയത്തെ കാലഭേദമനുസരിച്ച്, ആദിസാഹിത്യകാലം, മണിപ്രവാളകാലം, ശുദ്ധഭാഷാകാലം അല്ലെങ്കിൽ ഭാഷാമൃതകാലം എന്നിങ്ങനെ മൂന്നായി വിഭജിക്കാവുന്നതാണ്. അതിൽ പലതരം പഴയ പാട്ടുകളും ചാത്തിരക്കളിയെപറ്റിയുള്ള ചില കവിതകളും ഉൾപ്പടുന്നവിധം ഏകദേശം കൊല്ലവൎഷാരംഭത്തിന്നല്പം മുമ്പുവരെ എന്നു വെച്ചാൽ കലിവത്സരം ൩൮൦൦ വരെയും ആദിസാഹിത്യകാലമെന്നും അതിന്നു ശേഷം ഏകദേശം കൊല്ലവൎഷം അറുനൂറുവരെ മണിപ്രവാളകാവമെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/81&oldid=212812" എന്ന താളിൽനിന്ന് ശേഖരിച്ചത്