ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
79

ന്നും കൊല്ലം ഏഴാം ശതകം മുതൽക്കു ശുദ്ധഭാഷാകാലമെന്നും സാമാന്യമായിക്കരുതാവുന്നതുമാണ്.

൧൦. മണിപ്രവാള പ്രസ്ഥാനം


മലയാള ഭഷയിലുള്ള പ്രധാനസാഹിത്യഗ്രന്ഥങ്ങൾ പലതും ഈ രീതിയിലാണ് നിൎമ്മിച്ചിട്ടുള്ളത്. എന്നുമാത്രമല്ല മണിപ്രവാളരീതി കലൎന്നിട്ടുള്ള പദ്യസാഹിത്യങ്ങളെ മുഴുവനുംമലയാളത്തിൽ നിന്ന് ഒഴിവാക്കുന്നതായാൽ പിന്നെ പറയത്തക്ക സാഹിത്യഗ്രന്ഥങ്ങൾ തന്നെ ആ ഭാഷയിലില്ലെന്നതുവരെ വന്നുകൂടുന്നതുമാണ്. അത്രത്തോളം ഭഷാസാഹിത്യത്തെ ഈ പ്രസ്ഥാനഭേദം വ്യാപിച്ചിട്ടുണ്ട്. മറ്റുള്ള ദ്രമിഡശാഖകളിലും ചില മണിപ്രവാളകൃതികൾ ദുർല്ലഭമായിട്ടുണ്ടായിട്ടുണ്ടെങ്കിലും ആ ശാഖകളിലെല്ലാം ഈ രീതി തീരെ അപ്രധാനവും ഉത്തമസാഹിത്യങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്ന നില ലഭിക്കാതെയുമാണിരിക്കുന്നത്. വാസ്തവസ്ഥിതി നോക്കുന്നതായാലും ഇത് കുറെയധികം വികൃതമായിട്ടുള്ള ഒരു സാഹിത്യപ്രസ്ഥാനമാണെന്നു കാണാവുന്നതുമാണ്. ഒരുഭാഷയിൽ അന്യഭാഷയുടെ ശബ്ദങ്ങളെ പ്രകൃതിഭാഗം മാത്രം എടുത്തു സ്വന്തം ഭാഷയുടെ പ്രത്യയംചേൎത്തു സാഹിത്യത്തിൽ പ്രയോഗിക്കുകയല്ലാതെ ആ അന്യഭാഷാപ്രത്യയത്തോടുകൂടിത്തന്നെ പ്രയോഗിക്കുക എന്നുള്ളതു സ്വഭാവികമായിട്ടുള്ളതല്ല. അതിലുംവിശേഷിച്ചു നാമപദങ്ങളേക്കാൾ ക്രിയാപദങ്ങൾ ആ അന്യഭാഷാരൂപത്തിൽത്തന്നെ ചേൎക്കുന്നതു പ്രത്യേകിച്ചും അസ്വഭാവികമാണ്. പദ്യസാഹിത്യത്തിൽ ഇപ്രകാരം ചേൎക്കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/82&oldid=213226" എന്ന താളിൽനിന്ന് ശേഖരിച്ചത്