ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

'ബഹുശോപ്യുമി ചേറുമ്പോൾയയാമാംനോക്കമാണയാ

ഹസ്തേനസ്രസ്തശൂപ്പേ൪ണ കൃതമാകാശചേറിതം"

ഈ മാതിരി നാടകാഭിനയത്തെ കുലവിദ്യയുടെ നി ലയിൽ അഭ്യസിക്കുന്നതിന്നായിചാക്യാന്മാർ എന്ന വ ൎഗ്ഗക്കാരെ സ്ഥിരനടന്മാരായിട്ടും നിശ്ചയിച്ചു . കാലക്രമ ത്തിലാകട്ടെ അനേകം സംസ്ക്യതനാടകങ്ങൾ ആ മാതിരി പരിഷ്കാരമനുസരിച്ച് അഭിനയിച്ചുവരികയും അവയോക്കെല്ലാം മേൽപ്രകാരം വിദൂഷകന്റെ പ്രതിശ്ശോകങ്ങൾ

നി൪മ്മിച്ചേർപ്പടുത്തുകയും ചെയ്തതോടുകുടി ആ രീതിയിലുള്ള ശ്ലോകങ്ങൾ വളരെയധികം ഉണ്ടായിത്തീ൪ന്നു.അഭിനയിക്കുന്നതിനുള്ള ക്രമത്തെ ചിട്ടപ്പെടുത്തി ക്രമദിപികയെന്നും ആട്ടപ്രകാരമെന്നും പറയുന്നതും അഭിനയച്ചടങ്ങുകൾ വിവരിക്കന്നതുമായ പല ഗ്രന്ഥങ്ങളും നി൪മ്മിപ്പാനിടയുമായി. ആ രീതിലുള്ള ശ്ശോകങ്ങൾ വളരെയതികമായിത്തീ൪ന്നപ്പോൾ ജനങ്ങൾക്ക് അവയോടുള്ള പരിചയം വ൪ദ്ധിച്ചുവരികയും പരിചയാധിക്യംകൊണ്ട് അവയുടെ വിക്യതസ്വഭാവം ഗ്രഹിക്കാത്തവിധം സാധരണ നിലയിലായിത്തീരുകയും ചെയ്തു.പരിചയത്തിന്റെ ആധിക്യാ കൊണ്ടും കുറവുകൊണ്ടും ആണല്ലോ ഓരോരോ വസ്തുക്കള്ളാ വേഷങ്ങളുമെല്ലാം സാധാരണമെന്നും വികൃതമെന്നും നമുക്കു തോന്നാറുള്ളത് . നമ്മുക്കു പരിചയമില്ലാത്ത ചില നാട്ടുകാരുടെ വേഷം നമുക്കു വികൃതമെന്നു തോന്നിയേക്കാം. എങ്കിലും ആ നാട്ടുകാ൪ക്ക് അത് ഒട്ടും വികൃതമായിത്തോന്നുന്നതല്ല അവ൪ക്കു നമ്മുടെ വേഷമായിരിക്കും ഗോഷ്ഠിയായിരിക്കുന്നത്. ഈ സംഗതി ഒരു ചെറിയ കഥകൊണ്ടുകൂടി വിശദമാക്കാം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/87&oldid=151856" എന്ന താളിൽനിന്ന് ശേഖരിച്ചത്