ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ങ്ങൾ വ൪ദ്ധിച്ച് അതിന്റെ വികൃതത്വംപോയി സാധാരണമായിത്തീ൪ന്നുവെന്നു മാത്രമല്ല'ഹാസ്യമല്ലാത്ത ശൃംഗാരവീരാദിസ ന്ദ൪ഭങ്ങളെക്കുറിച്ചും ആമാതിരിയിലുള്ള പദ്യങ്ങൾ ജനങ്ങൾ ധാരാളം നി൪മ്മച്ചു തുടങ്ങി. അങ്ങനെയും കുറെ കഴിഞ്ഞപ്പോൾ ആ രീതി മലയാള സാഹത്യത്തിലെ ഒരു പ്രധന പ്രസ്ഥാനമായിത്തീരുകയും ചെയ്ത.എന്നുതന്നെയുമല്ല'കുറെക്കഴിഞ്ഞപ്പോൾ സംസ്കൃതവൃത്തത്തിൽ നി൪മ്മിച്ചിട്ടുള്ള പദ്യങ്ങൾക്കെല്ലാം മണിപ്രവാളമെന്നു പ്രാചീനന്മാ൪ പറഞ്ഞു വന്നിരുന്നതായിപ്പോലും തെളിയുന്നുണ്ട്.എങ്ങിനെ എന്നാൽ, പ്രച്ചീന പണ്ഡിതന്മാ൪ മലയാളപദ്യസാഹിത്യത്തെ മണിപ്രവാളം, പാട്ട് ഇങ്ങനെ ആകാപ്പാടെ രണ്ടു താരമായിട്ടാമ് തിരിച്ചുകാണുന്നത്. അതിനാൽ വസന്തതിലകം മുതലായ സംസ്കൃതവൃത്തങ്ങളിൽ നി൪മ്മിച്ചിട്ടുള്ള പദ്യങ്ങളെല്ലാം മണിപ്രവാളം.'എഴുതുക'എന്ന പാദാനുപ്രാസത്തോടും'മോന'എന്ന മുഖാനുപ്രാസത്തോടും കുടിദ്രമിഡവൃത്തങ്ങളിൽ നി൪മ്മിച്ചിട്ടുളളവയെല്ലാം പാട്ട്. ഇങ്ങനെയാണ് അവ തമ്മിലുള്ള ഭേദമെന്നും 'ലീലാതിലകം'എന്ന പ്രാചീനഗ്രന്ഥ തെളിയിക്കുന്നുണ്ട്.

"തെളിഞ്ഞതേ തേൻക്കുപ്പി കടഞ്ഞശംഖെ- അതല്ലറിഞ്ഞൊണാനിവനനംഗൻ മടിഞ്ഞുവെച്ചൊരു കുറിഞ്ഞമാല"

എന്നീവകസംസ്കൃതരൂപം കലരാത്ത പദ്യങ്ങളും മണിപ്രവാളമാണെന്ന് ആ ഗ്രന്ഥകാരൻ സ്പഷ്ടുമായിത്ത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/89&oldid=151565" എന്ന താളിൽനിന്ന് ശേഖരിച്ചത്