ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്നെ പറഞ്ഞിട്ടുമുണ്ട് . പാട്ടുകളിൽ സംസ്കൃതപ്രത്യയത്തോടുകുടിയ സംസ്കൃതപദൾ ഉണ്ടായിരിക്കരുതെന്ന് അക്കാലത്തു നിർബ്ബന്ധമുണ്ടായിരുന്നതായിക്കാണുന്നുണ്ട്. ആദികാ ലത്തെ ഗ്രന്ഥങ്ങളെല്ലാം ആ നിയമത്തിന്നനുസരിച്ചാണിരിക്കുന്നതും. ദ്രമിഡവൃത്തങ്ങളിലും സംസ്കൃതരുപങ്ങൾ അല്പമായി ചേർത്തുതുടങ്ങിതു കൃഷ്ണഗാഥാകൎത്താവും അതുധാരാളമായിച്ചേർത്തു തുടങ്ങയത് എഴുത്തച്ഛനുമാണ്. അതോടുകുടിയാണ് മണിപ്രണാളംമെന്നതിന്നു വൃത്തനിയമം ഇല്ലാതെ ഏതുജാതിവൃത്തത്തിലായാലും സംസ്കൃതരുപങ്ങളും മലയാളരുപങ്ങളും കല൪ന്നിട്ടുള്ള സാഹിത്യമഎന്ന൪ത്ഥം വ്യവസ്ഥിതമായിത്തീർന്നിട്ടുള്ളത്. എങ്കിലും സംസ്കൃതവൃത്തങ്ങളിലാണ് ഈ രീതി പിൽക്കാലത്തും അധികമായി പ്രയോഗിച്ചിട്ടുള്ളതെന്നും അതിനാൽ മു൯കാലത്തെ വ്യവസ്ഥക്കനുസരിച്ചു തന്നെയാണ്മണിപ്രവാളസാഹിത്യത്തിലെ അധികഭാഗവും ഇരിക്കുന്നതെന്നും ഈ വിഷയത്തിൽ കരുതാവുന്നതാണ് .ഈ മണിപ്രവാളരീതിയെപ്പറ്റിയേടത്തോളം മറ്റൊരു വിശേഷവുംഅറിയേണ്ടതായിട്ടുണ്ട്. ആദികാലങ്ങളിഹാസ്യത്തിന്നുവേണ്ടി സംസ്കൃതപ്രത്യയങ്ങളോടുകുടിയ സംസ്കൃതപദങ്ങളോടു കലർത്തിയിട്ടുള്ളതൂപോലെ മലയാളപ്രകൃതികളിൽ സംസ്കൃതപ്രത്യയം ചേർത്തു വികൃതമാക്കിയും പദങ്ങളെ പ്രയോഗിച്ചുവന്നിരുന്നു.അതിന്ന് ഒന്നുരണ്ടുദാഹരണം കാണിക്കാം.സ്വപ്നനാടകത്തിലെ

'ബഹുശോപ്യുപദേശേഷു യയാ മാം വീക്ഷമാണയാ

ഹസ്തേന സ്രസ്തകോണേന കൃതമാകാശവാദിതം"










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/90&oldid=151858" എന്ന താളിൽനിന്ന് ശേഖരിച്ചത്