എന്നീവക പല പ്രയോഗരീതിയും ഈ ഗ്രന്ഥ
ത്തിൽക്കാണുന്നുണ്ട്. ഇതെല്ലാം കൃഷ്ണഗാഥയുടെ പ്രാ
ചീനതയെ തെളയിക്കുന്നതാണ് . കവി വലിയ ഭക്ത
നാണെങ്കിലും പ്രായപൂർത്തി വന്ന ശ്രീകൃഷ്ണനെകാൾ ലീ
ലാതൽപരനായ ബാലഗോപാലനെയാണ് അധികം
അദ്ദേഹത്തിനു പിടുത്തമെന്നും രുഗ്മിണീസ്വയംവരം വ
രെയുള്ള കഥാഭാഗവും അതിനുശേഷമുള്ള ഭാഗവും നോ
ക്കിയാൽ അറിയാം. ആകപ്പാടെ കവിതാഗുണംകൊ
ണ്ടു കൃഷ്ണഗാഥാകർത്താവിനൊടു കിടനില്പാൻ മലയാള
സാഹിത്യൻമാരിൽ എഴുത്തച്ഛനല്ലാത്ത ആരെങ്കിലും
ഉണ്ടൊ എന്നു സംശയവുമാണ്. കൃഷ്ണഗാഥാ ഇത്രത്തൊ
ളം വിശഷണമാണെങ്കിലും ആ ഗാഥാപ്രസ്താനത്തിൽ വ
ലിയ ഗ്രന്ഥങ്ങൾ നിർമിപ്പാൻ പിൽകാലത്തുള്ള ഭാഷാ
സാഹിത്യകാരന്മാരിൽ അധികമൊന്നും ശ്രമിച്ചുകാണു
ന്നില്ല. അങ്ങനെ വന്നത് ആ രീതിയെടുത്തുടർന്ന് ഏക
ദേശമെങ്കിലും ക്രഷ്ണഗാഥയോടു കിടപിടിക്കാത്ത ഒരു
ഗ്രന്ഥം നിർമിപ്പാൻ പ്രയാസമുള്ള തുകൊണ്ടായിരിക്കാമെ
ന്നും ആ ഗ്രന്ഥത്തിന്റെ വിശിഷ്ടഗുണങ്ങൾ കാണു
മ്പോൾ വിചാരിക്കാവുന്നാണ്. ഭാരതഗാഥയെന്നൊരു
ഗ്രന്ഥം മാത്രം കൃഷ്ണഗാഥയിലെ രീതിപിടിച്ച് എന്നു
മാത്രമല്ല ചില പ്രയോഗങ്ങൾപോലും അനുസരിച്ച് ഒ
രാൾ നിർമിച്ചിട്ടുണ്ട് . എങ്കിലും ഗുണംക്കൊണ്ടാവട്ടെ
കവിക്കുള്ള റ്വുൽ പത്തിക്കൊണ്ടാവട്ടെ കൃഷ്ണഗാഥയോട്
അടക്കുവാൻപോലും അതിനു. കഴിഞ്ഞിട്ടുമില്ല . പിന്നെ
ചില ഖണ്ഡകൃതികളാണ് ആ രീതിയിൽ ചിലർ നിർമിച്ചിട്ടുള്ളത്. അവയുടെയും ഫലം മിക്കതും മേൽപ്രകാരം തന്നെയാണ്.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.