ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
93


മേൽപ്രകാരം മറ്റുള്ളവൎക്ക് അനുകരിപ്പാൻ പോലും പ്രയാസമാകത്തക്കവണ്ണം അത്രത്തോളം ഉൽകൃഷ്ടമായ കൃഷ്ണഗാഥയുടെ കൎത്താവിനെപ്പറ്റിയും അദ്ദേഹത്തിന്റെ ജീവിതകാലത്തെപ്പറ്റിയും പല വാദ പ്രതിവാദങ്ങളും നടന്നിട്ടുണ്ട്.പരക്കെസ്സമ്മതമായ ഒരഭിപ്രായം ഇതുവരെ വ്യവസ്ഥ പ്പട്ടുകഴിഞ്ഞിട്ടില്ല.ഭാഷാചരിത്രകൎത്താവായ ഗോവിന്ദപ്പിള്ള പറഞ്ഞിരിക്കുന്നത് കൊല്ലം ൭ാം ശതകത്തിലാണ് ഗ്രന്ഥത്തിന്റെ ഉൽപ്പത്തിയെന്നും ഉത്തരകേരളത്തിൽ കുറുമ്പ്രനാടു താലൂക്കിൽചേൎന്ന 'വടകര'എന്ന ദേശത്ത് ചെറുശ്ശേരി ഇല്ലത്തെ ഒരു നമ്പൂതിരിയാണ് ഇതിന്റെ കവിയെന്നുമാണ്.ഗ്രന്ഥാരംഭത്തിൽ;-

"പാലാഴിമാതുതാൻ പാലിച്ചുപോരുന്ന

കോലാൎധിനാഥനുദയവർമ്മൻ,

ആജ്ഞയെച്ചെയ്കയാലജ്ഞനായുള്ള ഞാൻ

പ്രജ്ഞനെന്നിങ്ങനെ ഭാവിച്ചപ്പോൾ "

എന്നിങ്ങനെയും ഗ്രന്ഥത്തിലെ എല്ലാ പ്രകരണങ്ങളുടേയും അവസാനത്തിൽ

ആജ്ഞയാ കോലഭുപസ്യ

പ്രജ്ഞസ്യോദയവൎമ്മണ;

കൃതായാം കൃഷ്ണഗാഥയാം

...............

എന്നിങ്ങനെയും കാണുന്നതുകൊണ്ട് പ്രസ്തുതകവി ഉദയവൎമ്മൻ എന്നു പേരായഒരു കോലത്തിരിരാജാവിന്റെ ആശ്രിതനായിരുന്നുവെന്നും ആ രാജാവിന്റെ കല്പന പ്രകാരമാണ് ഗ്രന്ഥം നിൎമ്മിച്ചിട്ടുള്ളതെന്നും സ്പഷ്ട










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/96&oldid=151900" എന്ന താളിൽനിന്ന് ശേഖരിച്ചത്