ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ണകാലത്തെ കലിസംക്യ കാണിച്ചിരിക്കുകയാണെന്ന ഒരു യുക്ത്യാഭാസത്തെയുംഅവർ പ്രസ്താവിച്ചിട്ടുണ്ട്. കവനോദയക്കാരാകട്ടെ, കൃഷ്ണഗാഥയുടെ കൎത്താവ് പുനം നമ്പൂരിയാണെന്നും ഉത്തര കേരളത്തിൽ ചെറുശ്ശേരി എന്നു പേരായി ഒരില്ലംതന്നെയില്ലെന്നും ഉദ്ദണ്ഡശാസ്ത്രികൾ കേരളത്തിൽ വന്ന കാലത്ത് പുനംനമ്പൂരിയെ കോലത്തു നാട്ടിൽ നിന്നു സാമൂതിരിരാജാവ് കോഴിക്കോട്ടേക്ക് വരുത്തിയതായിരിക്കണമെന്നും അതിനാൽ കോഴിക്കോട്ടുണ്ടായിരുന്നവരായി പ്രസിദ്ധന്മാരായ പതിനെട്ടരക്കവികളിൽ പുനം നമ്പൂരി ഉൾപ്പെടുന്നതിന്നും,ഉദ്ദണ്ഡശാസ്ത്രികൾ ആ കവിയെപ്പുകൾത്തിക്കൊണ്ട്-

"അധികേരളമഗ്ര്യഗിരഃകവയഃ

കവയന്തുവയന്തു നതാൻ വിനുമഃ

പുളകോദ് ഗമകാരിവചഃ പ്രസരം

പുനമേവ പുനഃ പുനരാനുമഹേ."

എന്നും മറ്റും വൎണ്ണിച്ചിട്ടുള്ളതിന്നും അസംഗതിയില്ലെന്നും അഭിപ്രായം പറയുന്നു.പി.കെ. നാരായണപിള്ള അവർകൾ ചെറുശ്ശേരി എന്നില്ലപ്പേരായ ഒരു നമ്പൂതിരിതന്നെയാണ്,കൃഷ്ണഗാഥയുടേയും ഭാരതഗാഥയുടേയും കൎത്താവെന്നു വ്യവസ്ഥാപിച്ചിരിക്കുന്നു.എന്നാൽ'തായാം കൃഷ്ണഗാഥായാം'എന്നും മറ്റുമുള്ളത് കലി സംഖ്യയായിക്കല്പിക്കുന്നത്കണക്കിലായിവരില്ലെന്നും ഗ്രന്ഥകാരന്റെ കാലം ൯-ാശതവർഷത്തിന്ന് എത്രയോ വളരെ മുമ്പാണെന്നും മുമ്പുകാണിച്ച പക്ഷക്കാൎക്തെതിരായി പ്രസ്താവിക്കാതെയിരുന്നിട്ടില്ല.കുണ്ടൂർ നാരായണമേനോനവർകൾ,ഭാരതഗാഥയും കൃഷ്ണഗാഥയും ഒരു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/98&oldid=151903" എന്ന താളിൽനിന്ന് ശേഖരിച്ചത്