ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

214 അഞ്ചാംപാഠപുസ്തകം.

ദ്ധിച്ചു പഠിപ്പിച്ചു. ഇങ്ങനെ അദ്ദേഹം അധ്യാപനവേല- യിൽ സമർത്ഥനാണെന്നുളളപേരു സമ്പാദിച്ചു. അവധി കഴിഞ്ഞു കൂടിയപ്പോൾ, പിന്നെയും പളളിക്കൂടത്തിൽ ചേ- ന്നു് അദ്ദേഹം പഠിച്ചു. ഇങ്ങനെ മൂന്നു വർഷകാലം കഴിച്ചു- കൂട്ടിയതിനിടയിൽ ഒരുഗൃഹസ്ഥനായ കൃഷിക്കാരന്റെ പു- ത്രിയായ ല്യൂ ക്രീഷിയാ റൂഡാൾഫ് എന്ന യുവതിയുമായി അദ്ദേഹത്തിനു പരിചയമുണ്ടായി. ഈ യുവതിയെ അത്രേ പിന്നീടു് അദ്ദേഹം വിവാഹം ചെയ്തതു്.


                                            പാഠം  ൪൧
                     ജേംസ്   ഗാർഫീൽഡ് (രണ്ടാം ഭാഗം).

​ ഐക്യനാടുകളിലെ പ്രധാനപ്പെട്ട വിദ്യാലയങ്ങലിൽ ഒന്നു് "ഹീറാം ഇൻസ്ററ്യൂട്ടു്" എന്ന പളളിക്കൂടം ആയിരുന്നു. അതിൽ ചേർന്നു പഠിക്കുന്നതിനു് ജേംസ് വളരെ ആഗ്ര- ഹിച്ചു. എന്നാൽ ദാരിദ്ര്യം അതിനു ബാധകമായിരുന്നു. എന്നിട്ടും ധൈർയ്യമഠ്വലംബിച്ചു് അദ്ദേഹം ൧൮൫൧-ൽ(കൊ- ല്ലവർഷം ൧ഠഠ൬)ആ പളളിക്കൂടത്തിലെ മേൽവിചാര- ക്കാരായിരുന്ന സഭക്കാരുടെ മുമ്പിൽ നിശ്ശംകം കടന്നു ചെന്നു് ഇപ്രകാരം പറഞ്ഞു:- "മഹാന്മാരേ! എനിക്കു നിങ്ങളുടെ പള്ളിക്കുടത്തിൽ ചേർന്നു പഠിച്ചാൽ കൊളളാ- മെന്നു വളരെ ആഗ്രഹമുണ്ട; എന്നാൽ ഞാൻ മഹാ ദരി ദ്രനും ഫീസു മുതലായ വകയ്ക്കു വേണ്ട പണം തരുന്നതിനു് അശക്തനുമാണ്. പണത്തിനു പകരം വേണ്ട വേലകൾ ചെയ്യുന്നതിനു ഞാൻ തയ്യാറാണു്. അതിനാൽ എനിക്കു പളളിക്കുടത്തിൽ ഒരു വേല തന്നു എന്നെ സഹായിക്കണം. മണി അടിക്കുന്നതിനും തറകൾ അടിച തളിക്കുന്നതിനും

ഞാൻ സന്നദ്ധനാണു്. ഈ വേലകൾ തന്നു് എന്നെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/216&oldid=163464" എന്ന താളിൽനിന്ന് ശേഖരിച്ചത്