ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

THE GOSPEL OF LUKE. XXIV.

൧൬ രോട് ചേൎന്നു സഞ്ചരിച്ചു; അവനെ അറിയാതിരിപ്പാൻ അവ

൧൭ രുടെ കണ്ണുകൾ അടക്കിപ്പിടിക്കപ്പെട്ടിരുന്നു. അവരോട് അവൻ നിങ്ങൾ മുഖം മുഷിഞ്ഞു വഴി നടന്നു തമ്മിൽ വാദിച്ചു കൊള്ളു

൧൮ ന്ന ഈ വാക്കുകൾ എന്ത്? എന്നു പറഞ്ഞതിന്നു: ക്ലെയൊപാ എന്നു പേരുള്ളൊരുവൻ ഉത്തരം പറഞ്ഞിതു: യരുശലെമിൽ പരവാസം ചെയ്യുന്നവരിൽ നീ മാത്രം ഈ നാളുകളിൽ അവി

൧൯ ടെ ഉണ്ടായവ അറിയാതിരിക്കുന്നവനൊ? ഏവ? എന്ന് അവരോട് പറഞ്ഞാറെ, അവനോട് ചൊല്ലിയതു: നചറയ്യനായ യേശുവിന്റെവ തന്നെ: ആയവൻ ദൈവത്തിന്നും സകല ജനത്തിന്നും മുമ്പാകെ, പ്രവൃത്തിയിലും, വചനത്തിലും ശക്തി

൨൦ യുള്ള പ്രവാചകനായി വന്നതു. നമ്മുടെ മഹാപുരോഹിതരും, പ്രമാണികളും, അവനെ മരണവിധിയിൽ ഏല്പിച്ചു. ക്രൂശിച്ച്

൨൧ പ്രകാരവും അത്രെ. ഞങ്ങളൊ, ഇസ്രയേലെ വീണ്ടെടുപ്പാനുള്ളവൻ അവൻ എന്ന് ആശിച്ചിരുന്നു; എന്ന് എല്ലാംകൂടാതെ

൨൨ അവ ഉൺറ്റായിട്ട്, ഇന്ന് മൂന്നാം നാൾ ചെല്ലുന്നുണ്ടു: അത്രയല്ല ഞങ്ങളുടെ കൂട്ടത്തിൽ ചില സ്ത്രീകൾ രാവിലെ കല്ലറെക്കു

൨൩ പോയി, അവന്റെ ഉടൽ കാണാഞ്ഞു. അവർ വന്നു അവൻ ജീവിച്ചിരിക്കുന്നു എന്നു ചൊല്ലുന്ന ദൂതന്മാൎടെ ദൎശനം കണ്ട

൨൪ പ്രകാരം പറഞ്ഞുകൊണ്ടു ഞങ്ങളെ ഭ്രമിപ്പിച്ചു. ഞങ്ങളോടുള്ള വരിൽ ചിലർ കല്ലറെക്കു പോയി, സ്ത്രീകൾ പറഞ്ഞപ്രകാരം

൨൫ തന്നെ കണ്ടു,അവനെ കണ്ടില്ല താനും. എന്നാറെ, അവൻ അവരോടു: അല്ലയൊ പ്രവാചകന്മാർ ഉരെച്ചത് എല്ലാം വിശ്വ

൨൬ സിക്കുന്നതിന്നു ഹൃദയമാന്ദ്യവും ബുദ്ധിക്കേടും ഉള്ളോരെ! മശീഹ ഈ വക കഷ്ടപ്പെട്ടിട്ടെ തന്റെ തേജസ്സിൽ പ്രവേശിക്കേ

൨൭ ണ്ടതായില്ലയൊ? എന്നു ചൊല്ലി. മോശ തുടങ്ങി സകല പ്രവാചകന്മാരെയും എടുത്തു, എല്ലാം എഴുത്തുകളിലും തന്നെ കുറിച്ചുള്ളവ

൨൮ അവൎക്ക് വ്യഖ്യാനിച്ചുകൊടുത്തു.അവർ പോകുന്ന ഗ്രാമത്തോട് അടുത്തപ്പോൾ, അവർ അപ്പുറത്തേക്കു പോകുന്ന ഭാവംകാ

൨൯ ട്ടി. അവരൊ: സന്ധ്യയായി, നേരം വൈകിപോയതുകൊണ്ടു, ഞങ്ങളോടു കൂടെ പാൎക്കുക എന്ന് അവനെ മുട്ടിച്ചിരുത്തി; അ ൩൦ വനും അവരോടു പാൎപ്പാൻ അകമ്പുക്കു; അവരുമായി ചാരികൊള്ളുമ്പോൽ ഉണ്ടായിതു: അവൻ അപ്പം എടുത്ത് അനുഗ്രഹിച്ചു.

൩൧ നുറുക്കി അവൎക്കു കൊടുത്തു. ഉടനെ അവർ കണ്ണുകൾ ത്രന്നു വന്നു, അവനെ അറിഞ്ഞു, അവൻ അവരിൽനിന്നു മറകയും

൨൦൬




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/232&oldid=163673" എന്ന താളിൽനിന്ന് ശേഖരിച്ചത്