ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യോഹനാൻ. ൨. അ.

ശിഷ്യന്മാരും കല്ല്യാണത്തിന്നു ക്ഷണിക്കപ്പെട്ടു. പിന്നെ വീ ൩

ഞ്ഞിനു മുട്ടു വന്നാറെ, യേശുവിന്റെ അമ്മ അവനോട്: അവൎക്കു വീഞ്ഞില്ല എന്നു പറയുന്നു. യേശു അവളോടു: സ്ത്രീ ൪

യെ, എനിക്കും നിണക്കും എന്തു! എന്റെ നാഴിക വന്നിട്ടില്ല എന്നു പറയുന്നു. അവന്റെ അമ്മ ശുശ്രൂഷക്കാരോട്: അ ൫

വൻ നിങ്ങളോട് എന്തു കല്പിച്ചാലും അതു ചെയ്പിൻ എന്നു പറയുന്നു. അവിടെ യഫ്രദരുടെ ശുദ്ധീകരണത്തിന്നു തക്കവ ൬

ണ്ണം ഒരോന്നിൽ രണ്ടു മൂന്നു പറ കൊള്ളുന്ന കല്പാത്രങ്ങൾ ആറു നിന്നിരിക്കെ; യേശു അവരോട്: ഈ കല്പാത്രങ്ങളിൽ ൭

വെള്ളം നിറെപ്പിൻ എന്നു പറഞ്ഞു; അവർ വക്കോളവും നിറെച്ചു: ഇപ്പോൾ കോരി വിരുന്നുവാഴിക്കു കൊണ്ടുപോവിൻ ൮

എന്ന് അവൻ പറഞ്നിട്ട് അവർ കൊണ്ടുപോയി വീഞ്ഞാ ൯

യി ചമഞ്ഞ വെള്ളത്തെ വിരുന്നുവാഴി രുചി നോക്കിയശേഷം, അത് എവിടെനിന്ന് എന്നു വെള്ളത്തെ കോരിയ ശുശ്രൂഷക്കാർ അറിഞ്ഞിട്ടും താൻ അറിയാഞ്ഞു; മണവാളനെ വിളിച്: ൧൦

ഏതു മനുഷ്യനും മുമ്പെ നല്ലവീഞ്ഞിനേയും തൃപ്ത്തിവന്നപ്പോൾ, ഇളപ്പമായതിനെയും ഇടുമറുണ്ടു; നീ നല്ലവീഞ്ഞിനെ ഇതുവരെയും സംഗ്രഹിച്ചിരിക്കുന്നു എന്നു വിരുന്നുവാഴി അവനോടു പറയുന്നു. ഇങ്ങിനെ യേശു ഗലീലയിലെ കാനാവിൽ ൧൧

അടയാളങ്ങളുടെ ആരംഭംചെയ്തു തന്റെ തേജസ്സുവിളങ്ങിച്ചു അവന്റെ ശിഷ്യന്മാർ അവനിൽ വിശ്വസിക്കയും ചെയ്തു. അനന്തരം അവന്റെ അമ്മയും സഹോദരന്മാരും അവന്റെ ൧൨

ശിഷ്യരും കൂടി, കഫൎന്നഫ്രമിലേക്ക് ഇറങ്ങിപോയി, അവിടെ അല്പം ചില ദിവസങ്ങൾ പാൎത്തു.

അപ്പോൾ യഹൂദരുടെ പെസഹ സമീപമാകകൊണ്ടു, യേ ൧൩ ശൂ യരുശലേമിലേമിലെക്കു കരേറിപോയി, ദേവാലയത്തിൽ ആടുമാടു ൧൪ പ്രാവുകളേയും വില്ക്കുന്നവരും നാണ്യക്കാരും ഇരിക്കുന്നതു ക ണ്ടു, കയറുകൾകൊണ്ടു ചമ്മട്ടിഉണ്ടാക്കി, ആടുമാടുകളോടെ കൂട ൧൫ എല്ലാവരെയും ആലയത്തിൽനിന്നു പുറത്താക്കി പൊൻവാണി ഭക്തരുടെ നാണ്യം തൂകികളഞ്ഞു മേശകളെ മറിച്ചിട്ടു, പ്രാവു ൧൬ കളെ വില്ക്കുന്നവരോട്: ഇവ ഇതിൽനിന്നു കൊണ്ടു പോവിൻ; എന്റെ പിതാവിൻ ഭവനത്തെ ചന്തപ്പുര ആക്കരുതേ എന്നു പറഞ്ഞു.അപ്പോൾ, അവന്റെ ശിഷ്യന്മാർ (സങ്കി, ൬൯, ൧൭, ൧൦) നിന്റെ ഭവനത്തിന്നായുള്ള എരിവ് എന്നെ തിന്നുകളെ

൨൧൩




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/239&oldid=163680" എന്ന താളിൽനിന്ന് ശേഖരിച്ചത്