ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

THE GOSPEL OF JOHN. V.

൧൯ ആയതുകൊണ്ടു യേശു അവരോട് ഉത്തരം ചൊല്ലിയതു: ആമെൻ ഞാൻ നിങ്ങളോട് പറയുന്നിതു: പിതാവു ചെയ്തു കാണുന്നത് എന്നിയെ പുത്രനും സ്വതെ ഒന്നും ചെയ്വാൻ കഴികയില്ല കാരണം ആയവൻ എന്തു ചെയ്താലും പുത്രനും അത് ൨൦ ഒത്തവണ്ണം ചെയ്യുന്നു. കാരണം പിതാവ് പുത്രനിൽ പ്രിയം ഭാവിച്ചും താൻ ചെയ്യുന്നവ അവനു കാണിച്ചും വരുന്നു. നിങ്ങൾ ആശ്ചൎയ്യപ്പെടുംവണ്ണം ഇവററിൽ വലിയ ക്രിയകളെയും അവ ൨൧ നു കാണിക്കും എന്തെന്നാൽ പിതാവ് മരിച്ചവെ ഉണൎത്തിജീവിപ്പിക്കുന്നതു പോലെ തന്നെ പുത്രനും ബോധിച്ചവരെ ജീവിപ്പിക്കുന്നു. കാരണം പിതാവും ആൎക്കും ന്യായം വിധിക്കാതെ ന്യാ ൨൨ യ വിധിയെയും എല്ലാം പുത്രനു കൊടുത്തിരിക്കുന്നതു.എല്ലാവരും പിതാവിനെ ബഹുമാനിക്കും പ്രകാരം പുത്രനെ ബഹുമാനി ൨൩ ക്കേണ്ടാതിന്നു തന്നെ. പുത്രനെ മാനിക്കത്തവൻ അവനെ അ ൨൪ യച്ച പിതാവിനേയും മാനിക്കുന്നില്ല.ആമെൻ ആമെൻ ഞാൻ നിങ്ങളോടു പറയുന്നിതു: എന്റെ വചനം കേട്ട് എന്നെ അയച്ചവനെ വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ടു; അവൻ ന്യായവിധിയിൽ വരാതെ മരണത്തിൽനിന്നും ജീവങ്കലേക്ക് കട ൨൫ ന്നിരിക്കുന്നു. ആമെൻ ആമെൻ ഞാൻ നിങ്ങളോടു പറയുന്നു: മരിച്ചവർ ദേവപുത്രന്റെ ശബ്ദം കേൾക്കയും കേടട്ടു കൊണ്ട ൨൬ വർ ജീവിക്കയും ചെയ്യുന്ന നാഴിക വരുന്നു ഇപ്പോഴും ഉണ്ടു കാരണം പിതാവിനു തന്നിൽ തന്നെ ജീവനുള്ളവൻ ആകുമാറ് നല്കി. ൨൭ അവൻ മനുഷ്യ പുത്രനാകയാൽ ന്യായവിധിയും ചെയ്‌വാൻ ൨൮ അധികാരവും തന്നു. ഇതിങ്കൽ ആശ്ചൎയ്യപ്പെടായ്‌വിൻ കല്ലറകളി ൨൯ ൽ ഉള്ള വർ എല്ലാം അവന്റെ ശബ്ദം കേട്ടു, നന്മകൾ ചെയ്തവർ ജീവന്റെ പുനരത്ഥാനത്തിന്നായും പുറപ്പെടുവാനുള്ള ൩൦ നാഴിക വരുന്നു. എനിക്ക് ഒന്നും സ്വതെ ചെയ്തു കൂടാ: ഞാൻ കേൾക്കുന്ന പ്രകാരം ന്യായം വിധിക്കുന്നു പിന്നെ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രെ അന്വേഷിക്കുന്നത് കൊണ്ട് എന്റെ വിധി, നീതിയുള്ളതാകുന്നു. ൩൧ എന്നെ കുറിച്ചു ഞാൻ സാക്ഷ്യം പറഞ്ഞാൽ എന്റെ ൩൨ സാക്ഷ്യം സത്യമുള്ളതല്ല. എന്നെ കുറിച്ചു സാക്ഷ്യം ചൊല്ലുന്നവൻ മറ്റൊരുത്തൻ ഉണ്ട്; അവൻ എന്നെ കൊണ്ടു പറയുന്ന

൨൨൨




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/248&oldid=163690" എന്ന താളിൽനിന്ന് ശേഖരിച്ചത്