ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യോഹനാൻ .൬. അ.

പോകൊല്ല! എന്നെ അയച്ചപിതാവ് വലിച്ചിട്ടല്ലാതെ ആൎക്കും എന്റെ അടുക്കെ വരുവാൻ കഴികയില്ല; ആയവനെ ഞാൻ ഒട്ടുക്കത്തെ നാളിൽ എഴുനീല്പിക്കും.(യശ. ൫൪, ൧൩) എല്ലാവരും ൪൫ ദേവോപദിഷ്ടരാകും എന്നു പ്രവാചകരിൽ എഴുതിക്കിടന്നു. പിതാവിൽനിന്നും കേട്ടുപഠിച്ചവൻ എല്ലാം എന്റെ അടുക്കൽവരുന്നു. ആരും പിതാവിനെ കണ്ടിരിക്കുന്നു എന്നല്ല, ദൈവ ൪൬ ത്തിൻപക്കൽ നിന്നുള്ളവനേ പിതാവിനെ കണ്ടിട്ടുള്ളു. ആമെ ൪൭ ൻ ആമെൻ ഞാൻ നിങ്ങളോടു പറയുന്നു: എങ്കൽ വിശ്വസി ൪൮ ക്കുന്നവന് നിത്യജീവൻ ഉണ്ടു. ഞാൻ ജീവന്റെ അപ്പം ൪൯ ആകുന്നു; നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽ മന്ന ഭക്ഷിച്ചുമരിച്ചു. സ്വൎഗ്ഗത്തിൽ നിന്നിറങ്ങുന്ന അപ്പഒ വല്ലവനും ൫0 അതിൽ നിന്നു ഭക്ഷിച്ചാൽ മരിക്കാതിരിപ്പാനുള്ളത് ആകുന്നു.സ്വൎഗ്ഗത്തിൽനിന്ന് ഇറങ്ങിയ ജീവനുള്ള അപ്പം ഞാനാകുന്നു. ൫൧ ആരാനും ഈ അപ്പത്തിൽനിന്നു ഭക്ഷിച്ചാൽ അവൻ എന്നേക്കും ജീവിക്കും. ഞാൻ കൊടുപ്പാനിരിക്കുന്ന അപ്പമൊ ലോകജിവനും വേണ്ടി കൊടുപ്പാനുള്ള എന്റെ മാംസം ആകുന്നു.

ആകയാൽ യഹൂദന്മാർ: ഇവൻ എങ്ങിനെ നമുക്കു (തന്റെ) ൫൨ മാംസത്തെ തിന്മാൻ തന്നുകൂടും? എന്നു തങ്ങളിൽ ഇടഞ്ഞിരിക്കുമ്പോൾ, യേശു അവരോട് ചൊല്ലിയതു: ആമെൻ ആമെൻ ൫൩ ഞാൻ നിങ്ങളോട് പറയുന്നു:നിങ്ങൾ മനുഷ്യപുത്രന്റെ മാം സം ഭക്ഷിക്കാതെയും രക്തം കുടിയാതെയും, ഇരുന്നാൽ നിങ്ങൾക്ക് ഉള്ളിൽ ജീവൻ ഇല്ല. എന്റെ മാംസം തിന്ന് എന്റെ ൫൪ രക്തം കുടിക്കുന്ന‌വന് നിത്യജീവൻ ഉണ്ട്; ഞാൻ ഒടുക്കത്തെനാളിൽ അവനെ എഴുനീല്പിക്കയും, ചെയ്യും. കാരണം എന്റെ മാം ൫൫ സം മെയ്യായ ഭക്ഷ്യം ആകുന്നു; എന്റെ രക്തം മെയ്യായ പാനീയവും ആകുന്നു. എന്റെ മാംസം തിന്നു എൻ രക്തം കുടിക്കുന്ന ൫൬ വൻ എന്നിലും, ഞാൻ അവനിലും വസിക്കുന്നു. ജീവനുള്ള ൫൭ പിതാവ് അയച്ചിട്ടു ഞാൻ പിതാവിന്മൂലം ജീവിക്കുന്നതുപോലെ എന്നെ തിന്നുന്നവനും എന്മൂലം ജീവിക്കും. സ്വൎഗ്ഗത്തി ൫൮ ൽനിന്ന് ഇറങ്ങിവന്ന അപ്പം ഇതത്രെ.നിങ്ങളുടെ പിതാക്കന്മാർ മന്നഭക്ഷിച്ചു മരിച്ചതുപൊലെ അല്ല; ഈ അപ്പംതിന്നുന്നവൻ എന്നേക്കും ജീവിക്കും. എന്നത് അവൻ കഫൎന്നഹൂ ൫൯ മിലെ പള്ളിയിൽ ഉപദേശിച്ചുകൊണ്ടു പറഞ്ഞു.

അതുകൊണ്ട് അവന്റെ ശിഷ്യരിൽ പലരും കേട്ടിട്ട്: ഇത്  ൬0

൨൨൭




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/253&oldid=163696" എന്ന താളിൽനിന്ന് ശേഖരിച്ചത്