ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തന്നെ അയച്ചവന്റെ തേജസ്സ് അന്വേഷിക്കുന്നവൻ സത്യവാനാകുന്നു. നീതികേട് അവനിൽ ഇല്ല. മോശ നിങ്ങൾക്ക് ധൎമ്മശാസ്ത്രം തന്നിട്ടില്ലയൊ; എന്നിട്ടും നിങ്ങളിൽ ആരും ധൎമ്മത്തെ അനുഷ്ഠിക്കുന്നില്ല. എന്നെ കൊല്ലുവാൻ അന്വേഷിക്കുന്നത് എന്തു? പുരുഷാരം ഉത്തരം ചൊല്ലിയതു: നിനെക്കു ദുൎഭൂതം ഉണ്ടു ആർ നിന്നെ കൊല്ലുവാൻ അന്വേഷിക്കുന്നു? യേശു അവരോട് ഉത്തരം പറഞ്ഞു: ഞാൻ ഒരു ക്രിയ ചെയ്തു ആയതുകൊണ്ടു നിങ്ങൾ എല്ലാവരും ആശ്ചൎ‌യ്യപ്പെടുന്നു. മോശ നിങ്ങൾക്കു പരിഛ്ശേദനയെ നല്കിയിരിക്കുന്നു; അതൊ മോശയിൽനിന്ന് എന്നല്ല പിതാക്കമന്മാരിൽ നിന്നത്രെ; എന്നിട്ടു ശബ്ബത്തിൽ ആളെ പരിഛ്ശേദിക്കുന്നുവല്ലൊ! മോശ ധൎമ്മത്തിന്നു നീക്കം വരായ്‌വാൻ ശബ്ബത്തിലും മനുഷ്യന് പരിഛ്ശേദന ലഭിച്ചാൽ ഞാൻ ശബ്ബത്തിൽ ഒരു മനുഷ്യനെ അശേഷം, സൌഖ്യമാക്കിയതിനാൽ എങ്കൽ ഈൎഷ്യ ഉണ്ടൊ? കാഴ്ചപ്രകാരം വിധിക്കാതെ നീതിയുള്ള ന്യായം വിധിപ്പിൻ! എന്നാരെ, യരുശലേമ്യരിൽ ചിലർ പറഞ്ഞു: (അവർ) കൊല്ലുവാൻ അന്വേഷിക്കുന്ന ആൾ ഇവനല്ലയൊ? കണ്ടാലും അവൻ പ്രാഗത്ഭ്യത്തോടെ ഉരെച്ചാലും അവനോട് ഒന്നും പറയുന്നില്ല; പക്ഷെ ഇവൻ മശീഹ ആകുന്നപ്രകാരം പ്രമാണികൾക്ക് ഉണ്മയിൽ ബോധിച്ചുവൊ? എങ്കിലും ഇവൻ എവിടെ നിന്ന് എന്നും നാം അറിയുന്നു; മശീഹ വരുമ്പോൾ അവൻ എവിടെനിന്ന് എന്ന് ആൎക്കും അറികയില്ല. എന്നാറെ യേശു ദേവാലയത്തിൽ ഉപദേശിക്കുമ്പോൾ വിളിച്ചു പറഞ്ഞിതു: നിങ്ങൾ എന്നെയും അറിയുന്നു, ഞാൻ എവിടെനിന്ന് എന്നും അറിയുന്നു; ഞാനൊ സ്വയമായല്ല വന്നതു: നിങ്ങൾ അറിയാത്ത ഒരുത്തൻ ഉണ്മയിൽ എന്നെ അയച്ചവനായിട്ടുണ്ടു. അവന്റെ പക്കൽനിന്ന് ആകകൊണ്ടും, അവൻ എന്നെ അയച്ചതുകൊണ്ടും ഞാൻ അവനെ അറിയുന്നു. എന്നാറെ, അവനെ പിടിപ്പാൻ തേടിക്കൊണ്ടിട്ടും അവന്റെ നാഴിക അന്നു വരാഞ്ഞതിനാൽ ആരും അവന്മേൽ കൈകളെ വെച്ചിട്ടില്ല. പുരുഷാരത്തിൽ പലരും മശീഹ വരുമ്പോൾ, ഇവൻ ചെയ്തതിൽ അധികം അടയാളങ്ങളെ ചെയ്യുമൊ? എന്നു ചൊല്ലി അവങ്കൽ വിശ്വസിച്ചുവന്നു. പുരുഷാരം അവനെ കൊണ്ട്, ഇവ പിറുപിറുക്കുന്നത് പറീശന്മാർ കേട്ടാറെ, അവനെ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/256&oldid=163699" എന്ന താളിൽനിന്ന് ശേഖരിച്ചത്