ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യോഹനാൻ. ൮. അ.

മിൻസന്തതി എന്നു ബോദിച്ചു എങ്കിലും, എന്റെ വചനം നിങ്ങളിൽ ചെല്ല്ലായ്കകൊണ്ടു നിങ്ങൾ എന്നെ കൊല്ലുവാൻ അന്വേഷിക്കുന്നു. എൻ പിതാവിനോട് ഞാൻ കണ്ടിട്ടുള്ളതിനെ ൩൮

പറയുന്നു; അവർ അവനോട്: അബ്രഹാം ഞങ്ങളുടെ പിതാവാ ൩൯

കുന്നു എന്ന് ഉത്തരം ചൊല്ലിയതിന്നു യേശു പറയുന്നിതു: നിങ്ങൾ അബ്രഹാമിൻ മക്കൾ ആയാൽ അബ്രാഹമിൻ ക്രിയകളെ ചെയ്യും; ഇപ്പോഴൊ എന്നെ കൊല്ലുവാൻ അന്വേഷിക്കുന്നു. ദൈവത്തോടു കേട്ട സത്യത്തെ നിങ്ങളോട് പറഞ്ഞോരു ൪൦

മനുഷ്യനെ തന്നെ. ആയതു അബ്രഹാം ചെയ്തിട്ടില്ല. നിങ്ങ ൪൧

ളുടെ പിതാവിൻ ക്രിയകളത്രെ നിങ്ങൾ ചെയുന്നതു. എന്നാറെ,അവനോട്: ഞങ്ങൾ പുലയാട്ടിൽനിന്ന് ഉണ്ടായവരല്ല; ദൈവം ഞങ്ങൾക്ക് ഏകപിതാവായിട്ടുള്ളു എന്നു പറഞ്ഞാറെ,യേശു അവരോടു ചൊല്ലിയതു: ദൈവം നിങ്ങൾക്കു പിതാവാ ൪൨

യെങ്കിൽ, നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു; കാരണം ഞാൻ ദൈവത്തിൽനിന്നു പുറപ്പെട്ടു വന്നിരിക്കുന്നു,സ്വയമായിട്ടുമല്ല വന്നത്; അവൻ തന്നെ അയക്ക അത്രെ ചെയ്തതു. എ ൪൩

ന്റെ ഭാഷണം നിങ്ങൾക്ക് എന്ത്കൊണ്ടു ബോധിക്കാതു? എന്റെ വചനം കേൾപാൻ കഴിയായ്കകൊണ്ടത്രെ. നിങ്ങൾ ൪൪

പിശാചാകുന്ന പിതാവിൽ നിന്നാകുന്നു; നിങ്ങളുടെ പിതാവിൻ മോഹങ്ങളെ ചെയ്‌വാനും 'ഇഛ്ലിക്കുന്നു(?'). ആയവൻ ആദിമുതൽ ആളെകൊല്ലി ആയി; അവനിൽ സത്യം ഇല്ലായ്കകൊണ്ടു, സത്യമായതിൽ നിലനില്ക്കുന്നതും ഇല്ല. അവൻ പൊളിപറയുമ്പോൾ , സ്വന്തത്തിൽ നിന്ന്(എടുത്തു) പറയുന്നു.കാരണം അവൻ പൊള്ളനും അവന്റെ പിതാവും ആകുന്നു.ഞാനൊ, ൪൫

സത്യത്തെ പറയുന്നതുകൊണ്ടു തന്നെ നിങ്ങൾ എന്നെ വിശ്വസിക്കാതു; നിങ്ങളീൽ ആർ എന്നെ പാപം ചൊല്ലി ബോധം വരുത്തുന്നു? എന്നാൽ ഞാൻ സത്യം പറയുന്നു എങ്കിൽ, ൪൬

നിങ്ങൾ എന്തുകൊണ്ട് എന്നെ വിശ്വസിക്കാതു? ദൈവത്തിൽ ൪൭

നിന്നുള്ളവൻ ദൈവമൊഴികളെ കേൾക്കുന്നു, ആകയാൽ നിങ്ങൾ കേൾക്കാത്തതു ദൈവത്തിൽ നിന്നല്ലായ്കകൊണ്ട് ആകുന്നു.

 എന്നതിന്നു യഹൂദർ അവനോട് ഉത്തൎമ് ചൊല്ലിയതു: നീ  ൪൮

ശമൎയ്യനും ഭൂതം ഉറഞ്ഞവനുമാകുന്നു എന്നു ഞങ്ങൾ നന്നായി പറയുന്നില്ലയൊ? യേശു ഉത്തരം ചൊല്ലിയതു: എനിക്കു ൪൯

൨൩൫




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/261&oldid=163705" എന്ന താളിൽനിന്ന് ശേഖരിച്ചത്