ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യോഹനാൻ. ൧൧.അ

പുറത്തുവാ! എന്നു മഹാശബ്ദത്തോടെ വിളിച്ചു ഉടനെ മരിച്ച ൪൪

വൻ കകാലുകളും ശീലകളാൽ കെട്ടപ്പെട്ടും, മുഖം റൂമാൽ കൊണ്ടു മൂടിട്ടും പുറത്തുവന്നു: അവനെ കെട്ടഴിച്ചു പോകുവാൻ വിടുവിൻ! എന്നു യേശു അവരോടു കല്പിക്കയും ചെയ്തു.

 അതുകോണ്ടു മറിയയടുക്കെ വന്ന യഹൂദരിൽ പലരും അവ  ൪൫

ൻ ചെയ്ത് കണ്ടിട്ട് അവങ്കൽ വിശ്വസിച്ചു. ചിലരൊ, പറീ ൪൬

ശരുടെ അടുക്കെ പോയി, യേശുചെയ്തത് അവരോട് ബോധിപ്പിച്ചു. ആകയാൽ മഹാപുരോഹിതരും പറീശന്മാരും സംഘംകൂടി: ആ മനുഷ്യൻ വളരെ അടയാളങ്ങളെ ചെയ്യുന്നതുകൊണ്ടു, നാം എന്തു വേണ്ടു? അവനെ ഇങ്ങിനെ വിട്ടേച്ചാൽ, എ ൪൮

ല്ലാവരും അവങ്കൽ വിശ്വസിക്കും രോമക്കാരും വന്നു, നമ്മുടെ സ്ഥലവും വംശവും മുടിക്കും എന്നു പരഞ്ഞു. അവരിൽ ഒരുത്ത ൪൯

നായ കയഫാ എന്ന ആ വൎഷത്തെ മഹാപുരോഹിതനൊ, അവരോട് ചൊല്ലിയതു:നിങ്ങൾ ഒന്നും അറിയുന്നില്ല; വംശം ൫൦

എല്ലാം നശിച്ചു പോകാതവണ്ണം ഒരു മനുഷ്യൻ ജനത്തിന്നു വേണ്ടി മരിക്കുന്നതു നമുക്ക് ഉപകാരം എന്നു വിചാരിക്കുന്നതും ഇല്ല. എന്ന് അവരോട് പറഞ്ഞതു: സ്വമേധയാലല്ല; ആ ൫൧

വൎഷത്തെ മഹാപുരോഹിതനായത്രെ; അവൻ യേശു ജനത്തിന്നു വേണ്ടിമരിപ്പാനുള്ളതു പ്രവചിചു.ജനത്തിനു വേണ്ടി ൫൨

മാത്രവും അല്ല; ചിതറിയിരിക്കുന്ന ദേവമക്കളെ ഒന്നിലേക്ക് ചേൎത്തുകൊൾവാൻ (മരിപ്പാനുള്ളതു) തന്നെ. എന്നാറെ, അന്നുമുതൽ ൫൩

അവനെ കൊല്ലുവാൻ തങ്ങളിൽ നിരൂപിച്ചു: അതുകൊണ്ടു ൫൪

യേശു യഹൂദരുടെ ഇടയിൽ പിന്നെ പ്രസിദ്ധനായി നടക്കാതെ, അവിടം വിട്ടു; മരുഭൂമിക്കരികിൽ എഫ്രയിം എന്ന ദേശത്തിൽ വാങ്ങി, ശിഷ്യരുമായി അവിടെ പാൎത്തു.യഹൂദരുടെ പെ ൫൫

സഹ അടുത്തിരിക്കയാൽ പലരും തങ്ങൾക്കു ശുദ്ധിവരുത്തുവാൻ പെസഹെക്കു മുമ്പെ നാടുവിട്ടു, യരുശലേമിലേക്ക് കരേറി. യേ ൫൬

ശുവെ അന്വേഷിച്ചും ദേവാലത്തിൽ നില്ക്കുമ്പോൾ: നിങ്ങൾക്ക് എങ്ങിനെ തോന്നുന്നു? അവൻ പെരുനാൾക്കു വരിക ഇല്ലയൊ? എന്നു തങ്ങളിൽ പറഞ്ഞും കൊണ്ടിരുന്നു. മഹാപു ൫൭

രോഹിതരും പറീശന്മാരും: ആകട്ടെ, അവൻ ഉള്ള സ്ഥലം ആർ അറിഞ്ഞാലും, അവനെ പിടിക്കൂടേണ്ടതിന്നു ബോധിപ്പിക്കേണം എന്നു കല്പന കൊടുത്തിരുന്നു.

൨൪൫




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/269&oldid=163713" എന്ന താളിൽനിന്ന് ശേഖരിച്ചത്