ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

THE GOSPEL OF JOHN, XVIL.

൭ ഇരിക്കുന്നു. നീ എനിക്കു തന്ന മൊഴികളെ ഞാൻ അവൎക്കു കൊടുത്തിട്ട് അവർ കൈകൊണ്ടു, ഞാൻ നിന്റെ പക്കൽനിന്നു പുറപ്പെട്ടു എന്നു സത്യമായി അറിഞ്ഞു; നീ എന്നെ അയ

൮ ച്ചപ്രകാരം വിശ്വസിച്ചു; എന്നതുകൊണ്ടു നീ എനിക്കു തന്നത് എല്ലാം നിന്റെ പക്കൽനിന്ന് ആകുന്നു എന്ന് അവർ ഇപ്പോൾ, ബോധിച്ചിരിക്കുന്നു.

൯ അവർ നിമിത്തം ഞാൻ ചോദിക്കുന്നു: ലോകം നിമിത്തം അല്ല; നീ എനിക്കു തന്നവർ നിമിത്തമത്രെ, ഞാൻ ചോദിക്കു

൧൦ ന്നത് അവർ നിന്റെവർ ആകകൊണ്ടത്രെ. പിന്നെ എന്റെത് എല്ലാം നിന്റെതും, നിന്റെവ എന്റെവയും, ഞാൻ അവ

൧൧ രിൽ തേജസ്ക്കരിക്കപ്പെട്ടവനും ആകുന്നു. ഇനി ഞാൻ ലോകത്തിൽ ഇല്ല; ഇവരൊ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കെ വരുന്നു. വിശുദ്ധ പിതാവെ, അവർ നമ്മെ പോലെ ഒന്നാക്കേണ്ടതിന്ന് നീ എനിക്കു തന്നിരിക്കുന്ന നി

൧൨ ന്റെ നാമത്തിൽ അവരെ കാത്തുകൊൾക. (ലോകത്തിൽ) അവരോടു കൂടെ ഉള്ളപ്പോൾ, ഞാൻ അവരെ നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു. നീ എനിക്കു തന്നവരെ ഞാൻ സൂക്ഷിച്ചു; തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതിന്നു നാശപുത്രനെ ഒഴികെ അവരിൽ ഒരുത്തനും നശിച്ചു പോയതും ഇ

൧൩ ല്ല. ഇപ്പോഴൊ, ഞാൻ നിന്റെ അടുക്കെ വരുന്നു; എന്റെ സന്തോഷം അവൎക്ക് ഉള്ളിൽ നിറഞ്ഞിരിക്കേണ്ടതിന്ന്, ഇവ

൧൪ ലോകത്തിൽ തന്നെ പറകയും ചെയ്യുന്നു. നിന്റെ വചനത്തെ അവൎക്ക് കൊടുത്തിരിക്കുന്നു; ഞാൻ ലോകത്തിൽനിന്ന് അല്ലാത്തതുപോലെ അവർ ലോകക്കാർ അല്ലായ്കകൊണ്ട് ലോ

൧൫ കം അവരെ പകെച്ചു. അവരെ ലോകത്തിൽ നിന്നെടുക്കേണം എന്നല്ല; ദുഷ്ടനിൽനിന്ന് അവരെ കാത്തുകൊള്ളേണം

൧൬ എന്നത്രെ അപേക്ഷിക്കുന്നു. ഞാൻ ലോകത്തിൽ നിന്നല്ലാ

൧൭ ത്തതു പോലെ അവരും ലോകത്തിൽ നിന്നുള്ളവർ അല്ല. (നിന്റെ) സത്യത്തിൽ അവരെ വിശുദ്ധീകരിക്ക! നിന്റെ വച

൧൮ നം സത്യംതന്നെ. നീ എന്നെ ലോകത്തിൽ അയച്ചപ്രകാരം

൧൯ ഞാൻ അവരേയും, ലോകത്തിലേക്ക് അയച്ചു; അവരും സത്യത്തിൽ വിശുദ്ധീകരിക്കപ്പെട്ടവർ ആകേണ്ടതിന്ന് അവൎക്കു വേണ്ടി എന്നെ തന്നെ ഞാൻ വിശുദ്ധീകരിച്ച് ഏല്പിക്കുന്നു.

൨൦ ശേഷം ഇവൎക്കുവേണ്ടി മാത്രമല്ല; ഇവരുടെ വചനത്താൽ

൨൬൦




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/284&oldid=163730" എന്ന താളിൽനിന്ന് ശേഖരിച്ചത്