ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സിക്കയില്ല എന്ന് അവരോടു പറഞ്ഞു. എട്ടു നാൾ കഴിഞ്ഞിട്ടു, ശിഷ്യന്മാർ പിന്നെയും തോമാവുമായി അകത്തുകൂടി ഇരുന്നു, വാതിലുകൾ പൂട്ടീട്ടിരിക്കെ, യേശു വന്നു നടുവിൽ നിന്നുകൊണ്ടു: നിങ്ങൾക്കു സമാധാനം! എന്നു പറഞ്ഞു. പിന്നെ തോമാവിനോടു: നിന്റെ വിരൽ ഇന്നോട്ടു നീട്ടി, എന്റെ കൈകളെ കാണുക, നിന്റെ കൈയും നീട്ടി എന്റെ വിലാപ്പുറത്ത് ഇടുക! അവിശ്വാസിയല്ല വിശ്വാസിയായ്തീരുക! എന്നു പറഞ്ഞു. തോമാ അവനോടു: എൻകൎത്താവും എൻദൈവവും ആയുള്ളോവെ! എന്ന് ഉത്തരം പറഞ്ഞു. യേശു അവനോടു പറയുന്നു: നീ എന്നെ കാണ്കകൊണ്ടു വിശ്വസിച്ചിരിക്കുന്നു(വൊ); കാണാതെ വിശ്വസിച്ചവർ ധന്യന്മാർ. വിശേഷിച്ച് ഈ പുസ്തകത്തിൽ എഴുതിയതല്ലാതെ, മറ്റനേകം അടയാളങ്ങളേയും, യേശു തന്റെ ശിഷ്യന്മാർ കാണ്കെ ചെയ്തു സത്യം. ഇവയൊ യേശു ദൈവത്തിൻ, പുത്രനായ മശീഹ എന്നു നിങ്ങൾ വിശ്വസിപ്പാനും വിശ്വസിച്ചിട്ട് അവന്റെ നാമത്തിൽ ജീവൻ ഉണ്ടാവാനും തന്നെ എഴുതിയിരിക്കുന്നതു.

൨൧. അദ്ധ്യായം

ഗലീലയിലെ ഒന്നാം പ്രത്യക്ഷത, (൧൫) ശിമോൻ യോഹനാൻ എന്നവരോടു യേശു പ്രവചിച്ചതു, (൨൪) സുവിശേഷത്തിനാ എഫെസ സഭയുടെ സാക്ഷ്യം.

ഇവറ്റിൻശേഷം യേശു പിന്നെയും തിബെൎ‌യ്യ പൊയ്കവക്കത്തു ശിഷ്യന്മാൎക്കു പ്രത്യക്ഷനായ്‌വന്നു; പ്രത്യക്ഷതാ വിവരം ആവിതു. ശിമോൻ പ്രേതനും ഇരട്ട എന്നുള്ള തോമാവും ഗാലീല്യ കാനാവിലെ നഥനയെലും ജബദിമക്കളും, അവന്റെ ശിഷ്യരിൽ വേറെ രണ്ടാളും ഒരുമിച്ചിരിക്കുമ്പോൾ, ശിമോൻ പ്രേതൻ അവരോടു: ഞാൻ മീൻപിടിപ്പാൻ പോകുന്നു എന്നു പറയുന്നു: ഞങ്ങളും നിന്നോടു കൂടി പോരുന്നു എന്ന് അവർ പറഞ്ഞു പുറപ്പെട്ടു, ഉടനെ പടകിൽ കയറിപോയി, ആ രാത്രിയിൽ ഒന്നും പിടിച്ചില്ല. പുലൎച്ചയായപ്പോൾ, യേശു കരയിൽ നിന്നിരുന്നു; യേശു എന്നു ശിഷ്യന്മാർ അറിഞ്ഞില്ല താനും. യേശു അവരോടു: കുഞ്ഞങ്ങളെ കൂട്ടുവാൻ ഏതാനും ഉണ്ടൊ? എന്നു ചോദിച്ചതിന്ന്: ഇല്ലെന്നു അവർ ഉത്തരം ചൊല്ലിയാറെ: പടകത്തിന്റെ വലഭാഗത്തു വല വീശുവിൻ എന്നാൽ കിട്ടും




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/294&oldid=163741" എന്ന താളിൽനിന്ന് ശേഖരിച്ചത്