ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
രോമർ. ൧൫. അ.


ങ്ങളുടെയും അത്ഭുതങ്ങളുടെയും ശക്തികൊണ്ടു, വിശുദ്ധാത്മാവിൻശക്തിയിൽ തന്നെ പ്രവൃത്തിച്ചവ അല്ലാതെ, ഞാൻ ചൊല്ലുവാൻ തുനികയില്ലല്ലൊ. അതിനാൽ ഞാൻ മുമ്പെ യരുശലേമിലും ചുഴലവും പിന്നെ ഇല്ലുൎയ്യവരേയും ക്രിസ്തന്റെ സുവിശേഷത്തെ പൂരിപ്പിച്ചിരിക്കുന്നു. ഇതിൽ ഞാൻ അന്യന്റെ അടിസ്ഥാനത്തിൻമേൽ പണി ചെയ്യാതെ ഇരിക്കേണ്ടതിന്നു, ക്രിസ്തന്റെ പേർ കേൾക്കായ ഇടത്തിലല്ല. (യശ. ൫൨, ൧൫.) അവനെകൊണ്ട് അറിയിക്കപ്പെടാത്തവർ കാണും കേൽക്കാത്തവർ ബോധിക്കും എന്ന് എഴുതിയ പ്രകാരമത്രെ സുവിശേഷിപ്പാൻ അഭിമാനിച്ചു നടക്കുന്നു. അതുകൊണ്ടത്രെ ഞാൻ നിങ്ങളുടെ അടുക്കൽ വരുന്നതിന്നു മിക്കവാറും മുടക്കം വന്നു. ഇപ്പോഴൊ എനിക്ക് ഈ ദിക്കുകളിൽ ഇനി സ്ഥലം ശേഷിക്കായ്കയാൽ അങ്ങു ചെല്ലുവാൻ പല ആണ്ടുകൾ തുടങ്ങി വാഞ്ഛ ഉണ്ടു. ഞാൻ സ്പാന്യയിലേക്കു യാത്രയാകുമ്പോഴേക്കു നിങ്ങളുടെ ഇടയിൽ വരും; ഞാൻ കടന്നു പോകുന്ന പന്തിയിലല്ലൊ, നിങ്ങളെ ദൎശിപ്പാൻ മുമ്പെ തന്നെ നിങ്ങളിൽനിന്ന് ഏകദേശം തൃപ്തി വന്നശേഷം നിങ്ങളാൽ യാത്ര അയക്കപ്പെടുവാനും ആശ ഉണ്ടു. ഇപ്പോൾ തന്നെയൊ, ഞാൻ യരുശലേമിലേക്കു വിശുദ്ധൎക്ക് ശുശ്രൂഷ ചെയ്പാൻ യാത്ര പുറപ്പെടുന്നു. എങ്ങിനെ എന്നാൽ യരുശലേമിലെ വിശുദ്ധരിൽ ദരിദ്രരായവൎക്ക് അല്പം കൂട്ടായ്മ കാട്ടുവാൻ മക്കെദോന്യയും അഖായയും പ്രസാദിച്ചു. പ്രസാദം തോന്നി സത്യം. ഇവർ അവൎക്കു കടമ്പെട്ടിരിക്കുന്നതും ഉണ്ടു; ജാതികൾ അവരുടെ ആത്മീകവസ്തുക്കളിൽ കൂട്ടാളികൾ ആയെങ്കിൽ ജഡികങ്ങളിൽ അവരെ സേവിപ്പാനും കടം വന്നിരിക്കുന്നുവല്ലൊ. ആയതിനെ ഞാൻ സമാപിച്ച് അവൎക്ക് ഈ ഫലത്തെ എത്തിച്ചു മുദ്രയിട്ടശേഷം നിങ്ങളിൽ കൂടി സ്പാന്യയിലേക്കു ചെല്ലും. നിങ്ങളരികെ വന്നാലൊ, ക്രിസ്തസുവിശേഷത്തിന്റെ അനുഗ്രഹനിറവോടെ വരും എന്നു ഞാൻ അറിഞ്ഞിരിക്കുന്നു. എന്നാൽ സഹോദരന്മാരെ, നമ്മുടെ കൎത്താവായ യേശുക്രിസ്തനെയും ആത്മാവിൻസ്നേഹത്തേയും ഓൎപ്പിച്ചു, നിങ്ങളെ പ്രബോധിപ്പിക്കുന്നിതു: യഹൂദരയിലെ അവിശ്വാസികളിൽ നിന്നു ഞാൻ രക്ഷിക്കപ്പെടേണം എന്നും യരുശലേമിന്നായുള്ള എന്റെ ശുശ്രൂഷ വിശുദ്ധൎക്കു സുഗ്രാഹ്യമാകേണം എന്നും. ഇങ്ങിനെ

൩൮൧






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/409&oldid=163869" എന്ന താളിൽനിന്ന് ശേഖരിച്ചത്