ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മത്തായി. ൧൩. അ.

മാവിൽ ചേൎത്തു എല്ലാം പുളിച്ചു വരുവോളം അടക്കി വെച്ചതിനോടു തുല്യമാകുന്നു.

൩൪ ഇവ ഒക്കയും യേശു പുരുഷാരങ്ങളോട് ഉപമകൾ കൊണ്ട് ഉരെച്ചു; ഉപമകൾ കൂടാതെ അവരോട് പറഞ്ഞതും ഇല്ല. (സങ്കി. ൭൮, ൨) ൩൫ ഞാൻ ഉപമകളാൽ വായ്തുറക്കും ലോകസ്ഥാപനം മുതൽ ഗൂഢമായവറ്റെ ഉരിയാടും എന്നു പ്രവാചകനെ കൊണ്ടു മൊഴിഞ്ഞതിന്നു നിവൃത്തിയാവാൻ തന്നെ.

൩൬ അപ്പോൾ(യേശു) പുരുഷാരങ്ങളെ അയച്ചിട്ടു, വീട്ടിൽ വന്നു ശിഷ്യന്മാർ അവനോട് അണഞ്ഞു- നിലത്തിലെ നയ്ക്കല്ലകളുടെ ഉപമയെ ഞങ്ങൾക്കു തെളിയിച്ചാലും എന്നു പറഞ്ഞതിന്നു, അവൻ ഉത്തരം ചൊല്ലിയതു: ൩൭ നല്ല വിത്തു വിതക്കുന്നവൻ മനുഷ്യപുത്രനത്രെ; ൩൮ നിലം ലോകം തന്നെ; നല്ല വിത്തായതു രാജ്യത്തിന്റെ പുത്രരും, നായ്ക്കല്ലകൾ ദുഷ്ടന്റെ മക്കളും ആകുന്നു. അവറ്റെ വിതെച്ച ശത്രു പിശാച് തന്നെ; ൩൯ കൊയിത്തൊ യുഗസമാപ്തിയും, മൂരുന്നവർ ദൂതന്മാരും ആകുന്നു. ൪൦ പിന്നെയും നയ്ക്കല്ലകളെ കൂട്ടി തീയിൽ ചുടുമ്പോലെ തന്നെ യുഗസമാപ്തിയിൽ ഭവിക്കും. ൪൧ മനുഷ്യപുത്രൻ തന്റെ ദൂതന്മാരെ അയക്കും; അവരും അവന്റെ രാജ്യത്തിൽനിന്ന് എല്ലാ ഇടൎച്ചകളേയും അധൎമ്മം പ്രവൃത്തിക്കുന്നവരെയും ചേൎത്തുകൊണ്ടു, തീച്ചൂളയിൽ ഇട്ടുകളയും; ൪൨ അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും. ൪൩ അന്നു നീതിമാന്മാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂൎയ്യനെ പോലെ ഉജ്ജ്വലിക്കും; കേൾപാൻ ചെവികൾ ഉള്ളവൻ കേൾക്കുക.

൪൪ പിന്നെയും സ്വൎഗ്ഗരാജ്യം നിലത്തിൽ ഒളിച്ചു വെച്ച നിധിയോടു സദൃശ്യമാകുന്നു; ആയതിനെ ഒരു മനുഷ്യൻ കണ്ടു മറെച്ചിട്ടു തന്റെ സന്തോഷത്താൽ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റു, ആ നിലത്തെ വാങ്ങുന്നു. ൪൫ പിന്നെയും സ്വൎഗ്ഗരാജ്യം നല്ല മുത്തുകളെ അന്വെഷിച്ചു നടക്കുന്നോരു വ്യാപാരിയോടു സമം. ൪൬ അവൻ വിലയേറിയോരു മുത്തിനെ കണ്ടെത്തിയാറെ ചെന്നു, തനിക്കുള്ളത് ഒക്കയും വിറ്റു, അതിനെ കൊള്ളുകയും ചെയ്തു. ൪൭ പിന്നെയും സ്വൎഗ്ഗരാജ്യം ഒരു വല കടലിൽ ഇട്ടിട്ട് എല്ലാവകയിലും (മീനുകളെ) ചേൎത്തു കൊള്ളുന്നതിനോട് ഒക്കും. ൪൮ നിറഞ്ഞപ്പോൾ അതിനെ വലിച്ചു കരേറ്റി, ഇരുന്നുകൊണ്ടു നല്ലവറ്റെ പാത്രങ്ങളിൽ കൂട്ടി'വെച്ചു, ചീത്തയായവ എറിഞ്ഞു

൩൩






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/43&oldid=163892" എന്ന താളിൽനിന്ന് ശേഖരിച്ചത്