ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
THE GOSPEL OF MATTHEW. XV.

൧൯ തീണ്ടൽ ഉണ്ടാകുന്നത് ഇവയത്രെ. എങ്ങിനെ എന്നാൽ ദുശ്ചിന്തകൾ, കലകൾ, വ്യഭിചാരങ്ങൾ, പുലയാട്ടുകൾ, മോഷണങ്ങൾ, കള്ളസാക്ഷികൾ, ഭൂഷണങ്ങൾ ഇവ ഹൃദയത്തിൽ നിന്നു പുറപ്പെട്ടു വരുന്നു. ൨൦ മനുഷ്യനെ തീണ്ടിക്കുന്നത് ഇവയത്രെ കഴുകാത്ത കൈകൾ കൊണ്ടു ഭക്ഷിക്കുന്നതൊ മനുഷ്യനെ തീണ്ടിക്കുന്നില്ല.

൨൧ അവിടെനിന്നു യേശു പുറപ്പെട്ടു, തൂർ ചിദോൻ അംശങ്ങളിൽ വാങ്ങി പോയി. ൨൨ ആ ദിക്കുകളിൽനിന്നു കണ്ടാലും ഒരു കനാന്യസ്ത്രീ പുറപ്പെട്ടു വന്ന് അവനോടു: ദാവിദ്പുത്ര! കൎത്താവെ! എന്നെ കനിഞ്ഞു കൊൾക! എന്റെ മകൾക്കു ഭൂതോപദ്രവം കഠിനമായിട്ട് ഉണ്ടു എന്നു കൂക്കി പറഞ്ഞു. ൨൩ അവളോട് അവൻ ഉത്തരം ഒന്നും മിണ്ടാഞ്ഞപ്പോൾ , ശിഷ്യന്മാർ അടുക്കെ വന്നു അവൾ നമ്മുടെ പിന്നാലെ കൂക്കുന്നതു കൊണ്ട് അവൾക്ക് വിട കൊടുക്ക എന്ന് അവനോടു ചോദിച്ചു. ൨൪ അവൻ ഉത്തരം പറഞ്ഞിതു: ഇസ്രയേൽ ഗൃഹത്തിൽ നശിച്ചു പോയ ആടുകളടുക്കിലേക്ക് ഒഴികെ ഞാൻ അയക്കപ്പെട്ടില്ല. ൨൫ എന്നാറേ അവൾ വന്നു: കൎത്താവെ! എന്നെ തുണെക്കേണമെ! എന്ന് അവനെ നമസ്കരിച്ചു. ൨൬ അവൻ ഉത്തൎമായി: മക്കളുടെ അപ്പത്തെ ചെറുനായ്ക്കൾക്കു ചാടുന്നതു നന്നല്ല എന്നു പറഞ്ഞു. ൨൭ അവളൊ: അതെ കൎത്താവെ! ചെറുനായ്ക്കളും ഉറ്റയവരുടെ മേശയിൽനിന്നു വീഴുന്ന നുറുക്കുകളെ കൊണ്ട് ഉപജിവിക്കുന്നുവല്ലൊ എന്നു പറഞ്ഞു. ൨൮ അപ്പോൾ യേശു ഉത്തരമായി: ഹാ, സ്ത്രീയെ! നിന്റെ വിശ്വാസം വലിയത്. നിണക്ക് ഇഷ്ടം പോലെ ഭവിക്കുക എന്ന് അവളോടു പറഞ്ഞു; ആ നാഴിക മുതൽ അവളുടെ മകൾ സ്വസ്ഥയാകയും ചെയ്തു.

൨൯ യേശു അവിടെനിന്നു യാത്രയായി, ഗലീലക്കടലരികെ വന്നു, മലമേൽ കയറിഅവിടെ ഇരുന്നു. ൩0 അനെകം പുരുഷാരങ്ങളും മുടന്തർ, കുരുടർ, ഊമർ, കൂനർ മുതലായ പലരേയും കൂട്ടിക്കൊണ്ടു അവന്റെ അടുക്കൽ വന്നു, അവരെ അവന്റെ കാല്ക്കൽ ഇട്ടു. ൩൧ അവനും അവൎക്ക് സൗഖ്യം ഉണ്ടാക്കി. ഊമർ പറയുന്നതും, കൂനർ സ്വസ്ഥരായതും, മുടന്തർ നടക്കുന്നതും, കുരുടർ കാണുന്നതും, പുരുഷാരങ്ങൾ കണ്ടിട്ട് ആശ്ചൎയ്യപ്പേട്ട് ഇസ്രയേലിൻ ദൈവത്തെ മഹരൂപികരിക്കയും ചെയ്തു. ൩൨ പിന്നെ യേശു തന്റെ ശിഷ്യരെ വിളിച്ചു കൂട്ടി പറഞ്ഞു: ഈ പുരുഷാരം

൩൮






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/48&oldid=163947" എന്ന താളിൽനിന്ന് ശേഖരിച്ചത്