ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മത്തായി.൧൫. ൧൬. അ.

മൂന്നു നാളും എന്നോടു കൂടെ പാൎത്തിട്ടു, തിന്മാൻ ഒന്നും ഇല്ലായക്കകൊണ്ട്, എനിക്ക് അവരിൽ കരളലിയുന്നു; അവരെ പട്ടിണിയായി വിട്ടയക്കേണ്ടതിന്നു മനസ്സും ഇല്ല; വഴിയിൽ വെച്ചു തളൎന്നു പോകായ്‌വാൻ തന്നെ. ൩൩ അവനോടു ശിഷ്യന്മാർ: ഇത്ര വലിയ പുരുഷാരത്തിന്നു തൃപ്തിവരുത്തുവാൻ മതിയാകുന്ന അപ്പങ്ങൾ ഈ കാട്ടിൽ നമുക്ക് എവിടെനിന്നു എന്നു പറഞ്ഞാറെ, നിങ്ങൾക്ക് എത്ര അപ്പം ഉണ്ടു എന്നു യേശു ചോദിച്ചു. ൩.൪ ഏഴും ഒട്ടു ചെറു മീനുകളും തന്നെ എന്ന് അവർ പറഞ്ഞു. ൩൫ അവൻ പുരുഷാരങ്ങളെ നിലത്തിൽ ചാരി ഇരിപ്പാൻ കല്പിച്ചു. ൩൬ ഏഴപ്പവും മീനുകളും എടുത്തു വാഴ്ത്തി നുറുക്കി തന്റെ ശിഷ്യൎക്കും ശിഷ്യർ പുരുഷാരത്തിന്നും കൊടുത്തു. ൩൭ എല്ലാവരും തിന്നുതൃപ്തരായി, കഷണങ്ങൾ ശേഷിച്ചതു കൊണ്ട് ഏഴു വട്ടികളെ നിറച്ചെടുത്തു. ൩൮ ഭക്ഷിക്കുന്നവരൊ സ്ത്രീകളും കുട്ടികളും ഒഴികെ നാലായിരം പുരുഷരായിരുന്നു. ൩൯ പിന്നെ അവൻ പുരുഷാരങ്ങൾക്കു വിടകൊടുത്തു.പടകിൽ ഏറി, മഗ്ദലദിക്കുകളിൽ ചേരുകയും ചെയ്തു൩൯

൧൬. അദ്ധ്യായം.
യേശുവോട് അടയാളം ചോദിച്ചതു [മാ. ൮, ൧൧. ലൂ. ൧൨, ൫൪.], (൫) പറീശാദികളുടെ പുളിച്ചമാവ് {മാ.വ്വ്, ൧൪.} (൧൩.) ശിഷ്യരെ ശോധന ചെയതിട്ടു,(൨.൦) സ്വമരണത്തെ അറിയിച്ചു പ്രബോധിപ്പിച്ചതു [മാ. ൮. ലൂ, ൯, ൨൧.]

പിന്നെ പറിശരും ചദൂക്യരും അടുത്തുവന്നു തങ്ങൾക്ക് വാനത്തിൽനിന്ന് അടയാളം കാട്ടേണം എന്നു പരീക്ഷിച്ചു ചോദിച്ചു. ൨ അവരോട് അവൻ ഉത്തരം പറഞ്ഞു: സന്ധ്യയാകുമ്പോൾ വാനം ചുവക്കകൊണ്ട നല്ല തെളിവാകും എന്നും, ൩ ഉഷസ്സിലോ വാനം തുടുക്കനെ ചുവന്നിരിക്കയാൽ ഇന്നു മഴക്കോളത്രെ എന്നും നിങ്ങൾ പറയുന്നു; ൩ വേഷധാരികളെ! വാനത്തിന്റെ മുഖത്തെ നിങ്ങൾ വിവേചിപ്പാൻ അറിയുന്നു; സമയങ്ങളുടെ അടയാളങ്ങളെ കഴികയില്ലയൊ? ൪ ദോഷവും വ്യഭിചാരവും ഉള്ള തലമുറ അടയാളം തിരയുന്നു; യോനാപ്രവാചകന്റെ അടയാളം ഒഴികെ അതിന്ന് അടയാളം കൊടുക്കപ്പെടുകയും ഇല്ല (൧൨,൩൯.) എന്നിട്ട് അവരെ വിട്ടു യാത്രയായി,

൫ ശിഷ്യന്മാർ അക്കരെ കടക്കുമ്പോൾ അപ്പങ്ങളെ കൊണ്ടുപോരുവാൻ മറന്നിരുന്നു. ൬ അന്നു യേശു അവരോടു: പറീശർ ചദൂക്യർ എന്നവരുടെ പുളിച്ചമാവിൽനിന്നു സൂക്ഷിച്ചുകൊണ്ടു

൩൯






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/49&oldid=163958" എന്ന താളിൽനിന്ന് ശേഖരിച്ചത്