പിന്നെ വീടുകൾ, സഹോദരർ, സഹോദരികൾ, അഛ്ശൻ, അമ്മ, മക്കൾ, നിലങ്ങൾ എന്നിവറ്റിൽ ഒന്നിനെ എന്റെ നാമം നിമിത്തം വിട്ട്കളഞ്ഞവൻ എല്ലാം നൂറു മടങ്ങു പ്രാപിച്ചു, നിത്യജീവനെയും അവകാശമായി ലഭിക്കും.
൩൦ എങ്കിലും മുമ്പരായ പലരും പിമ്പരും, പിമ്പരായവർ മുമ്പരും ആകും.
- (൧൯, ൩൦.) പറമ്പിലെ കൂലിക്കാരുടെ ഉപമ, (൧൭) യേശു സ്വമരണത്തെ അറിയിച്ചത് [മാ. ൧൦, ൩൨. ലൂ. ൧൨, ൩൧.], (൨൦) ജബദിമക്കളുടെ അപേക്ഷ [മാ. ൧൦], (൨൯) യറിഹോവിലെ രണ്ടു കുരുടന്മാർ [മാ. ൧൦. ലൂ. ൧൮.]
൧ എങ്ങിനെ എന്നാൽ സ്വൎഗ്ഗരാജ്യം തന്റെ മുന്തിരിവള്ളി പറമ്പിലേക്കു കൂലിക്കാരെ ആക്കേണ്ടതിന്നു, പുലൎച്ചെക്കു തന്നെ പുറപ്പെട്ടിട്ടുള്ള ഗൃഹസ്ഥനോടു സദൃശമാകുന്നു. ൨ ആ പ്രവൃത്തിക്കാരോട് അവൻ ദിവസത്തേക്ക് ഓരോ ദ്രഹ്മ (൧||പണം) പറഞ്ഞു നിശ്ചയിച്ചിട്ട് അവരെ തന്റെ പറമ്പിൽ അയച്ചു. ൩ മൂന്നാം മണിനേരത്തും പുറപ്പെട്ടു മറ്റുള്ളവർ ചന്തയിൽ മിനക്കേട്ടു നില്ക്കുന്നതു കണ്ടു: ൪ നിങ്ങളും പറമ്പിലേക്ക് ചെല്ലുവിൻ! ന്യായമായുള്ളതിനെ ഞാൻ തരികയും ആം എന്നു അവരോടും പറഞ്ഞു, അവർ ചെല്ലുകയും ചെയ്തു. ൫ പിന്നെയും ആറു മണിക്കും ഒമ്പത് മണിക്കും പുറപ്പെട്ടു, അപ്രകാരം തന്നെ ചെയ്തു. ൬ പതിനൊന്നാം മണിക്കു കൂടെ പുറപ്പെട്ടു ചെന്നു, മറ്റുള്ളവർ നില്ക്കുന്നതു കണ്ടാറെ: നിങ്ങൾ ഇവിടെ പകൽ എല്ലാം മിനക്കേട്ടു നില്പാൻ എന്തു? എന്നു പറഞ്ഞതിന്നു: ൭ ഞങ്ങളെ ആരും കൂലിക്ക് ആക്കീട്ടില്ലായ്കയാൽ അത്രെ എന്നു പറഞ്ഞപ്പോൾ - നിങ്ങളും പറമ്പിലേക്കു ചെല്ലുവിൻ! (ന്യായമായുള്ളതു കിട്ടുകയുമാം) എന്ന് അവരോടു പറഞ്ഞു. ൮ പിന്നെ സന്ധ്യയായപ്പോൾ പറമ്പിൻ ഉടയവൻ വിചാരണക്കാരനോടു പറയുന്നു: പ്രവൃത്തിക്കാരെ വിളിച്ച് ഒടുക്കത്തവർ മുതൽ കൊണ്ടു, മുമ്പുള്ളവരോളവും അവൎക്കു കൂലി കൊടുത്തു തീൎക്ക. ൯ എന്നിട്ടു പതിനൊന്നു മണിക്കു ആയവർ)) വന്ന് ഓരോ ദ്രഹ്മ വാങ്ങി. ൧൦ മുമ്പന്മാർ വന്നാറെ അധികം കിട്ടും എന്നു നിരൂപിച്ചു, അവൎക്കും ഓരോ ദ്രഹ്മ ലഭിച്ചു. ൧൧ ആയത് അവർ വാങ്ങി, ഈ ഒടുക്കത്തവർ ഒരുമണി നേരം മാത്രം കഴിച്ചിട്ടും, ൧൨ ദിവസത്തിന്റെ ഭാരവും വെയിലും ചുമന്ന ഞങ്ങ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jose Arukatty എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |