താൾ:Malayalam selections with translations, grammatical analyses and vocabulary.pdf/59

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
47


master, s.m. പരീക്ഷിക്കുന്നു to try, examine, test, v.n. മത്തങ്ങ a pumpkin, s.n. നിറയ fully, adv. മുത്ത a pearl, s.n. ബൊധിക്കുന്നു to understand, v.a. വാങ്ങുകയും ചെയ്തു purchased, compd. of വാങ്ങുക the verbal noun of വാങ്ങുന്നു to purchase, obtain, with the affix ഉം and ചെയ്തു 3rd P. sing. past tense of ചെയ്യുന്നു to make. The abstract verbal nouns with the verb ചെയ്യുന്നു are frequently used in this way in malayalim, the conjunction ഉം being an expletive which is usually affixed without adding in way to the meaning. പൊട്ടിക്കുന്നു to break, to crack, v.a. അനവധി immense, adj. വിവരം particulars, s.n. ദുരഭിമാനം pride, vanity, s.n. നിഷ്ഫലം fruitless, adj. തന്നെ only, indeed, and expletive, the use of which in Malayalim may be compared to that of the particle చ in Teloogoo.

___________________
൩൩ാം കഥ


ഒരു ദരിദ്രനായ ബ്രാഹ്മണൻ ഒരു നാൾ ഒരു കച്ചവടക്കരന്റെ പക്കൽനിന്ന ഒരു കുടം മാവ പൊടി ദാനം മെടിച്ച തെന്റെ വീട്ടിലെക്ക പൊകുമ്പൊൾ വഴിയിൽവെച്ച കുഴങ്ങി ഒരു വീട്ടിന്റെ ഒരു തിണ്ണമെൽ ഇരുന്ന യൊജന ചെയ്ത എന്തെന്നാൽ. ംരം ഒരു കുടം മാവ പൊടി വിറ്റാൽ ഇനിക്ക അര ഉറുപ്പിക കിട്ടും ആ അര ഉറുപ്പികക്ക ഒരു ആട്ടിൻകുട്ടിയെ വാങ്ങാം ആ ആട്ടിൻകുട്ടി പെററ പെരുകി കുറയ നാൾകൊണ്ട വിസ്താരമായ ഒരു കൂട്ടം ഉണ്ടാകും അതിന്റെ ശെഷം ആ ആട്ടിൻകൂട്ടത്തെ വിററ പശു കന്ന മുതലായവകളെ വാങ്ങാം. അതുകൊണ്ട കുറയക്കാലത്തിന്നകത്ത ഞാൻ രണ്ടായിരം പശുക്കൾക്ക യജമാനൻ ആകും. പിന്നെ ഒരു വലിയ മാളിക വീട വാങ്ങി വിശെഷമായ സമാനങ്ങൾ കൊണ്ട അതിനെ നന്നായി അലങ്കരിച്ച സൌന്ദർയ്യപതിയായ ഒരു സ്ത്രീയെ വിവാഹം ചെയ്യും അവൾ പെററ ഒരു മകൻ ഉണ്ടാകും അപ്പൊൾ എന്റെ മനൊ അഭിലാഷം പൂർത്തിയാകും. ആ സമയം എന്റെ ഭാർയ്യ എന്റെ മെൽ ബഹു പ്രെമമായിരിക്കും എന്നാൽ അവൾക്ക ഞാൻ എറ സ്വാതന്ത്ര്യം കൊടുക്കയില്ല എപ്പൊൾ എങ്കിലും അവൾ എന്നൊട രസിപ്പാൻ വന്നാൽ അവളെപ്പുറത്ത ആട്ടിഒടിക്കും ചിലപ്പൊൾ അവളെ അടിക്കുകയും ചെയ്യും. ംരം ഒടുവിലെ വാക്ക പറഞ്ഞപ്പൊൾ ഗ്രഹപ്പിഴയാൽ ആ വാക്കിന്ന ശരിയായി കാല ഇളക്കി അന്നെരം കാല തട്ടി ആ ഒരു കുടം