ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
3


കാ​ണുന്ന അതിലെ അക്ഷരങ്ങളിൽ കണ്ണു പതിയണമെങ്കിൽ ഭാഷാഭഗവതിയുടെനേൎക്കു് അ​​ള​വറ്റ ഭക്തിയുണ്ടായിരിക്കണം.ആ അക്ഷരങ്ങൾ വായിച്ചു നോക്കി കാര്യം ഗ്രഹിക്കണമെങ്കിൽ ഒന്നിലധികം ഭാഷകളുമായി സമീപപരിചയം സിദ്ധിച്ചിരിക്കണം. എന്തിനു വളരെ പറയുന്നു? ഇത് ആകപ്പാടെ ഒരു 'തൊന്തരവ് പിടിച്ചതും' 'കുരുത്തം കെട്ടതും' ആയ വേല തന്നെയാണു്. പിന്നെ ഇത്രയെല്ലാം കണ്ണുകളഞ്ഞു ബുദ്ധിമുട്ടി ഈ പാട്ടുകൾ പ്രസിദ്ധപ്പെടുത്തിയാൽത്തന്നെ അറിയുന്നതാര്? 'ഈ വിദ്വാനു കുറേ പിച്ചുണ്ടെന്നു തോന്നുന്നു; ഇയ്യാൾക്കു പാണ്ടിത്തമിഴെല്ലാം മലയാളമായിരിക്കുന്നുവല്ലോ' എന്നു ചില സാഹിത്യബധിരന്മാർ ശകാരിച്ചും തുടങ്ങും. അതൊന്നും കേൾക്കാതെ കാലത്തിനേറ്റ കോലം കെട്ടി ചില മുറി പരിഷ്ക്കാരികൾ കൊട്ടുന്ന താളത്തിനൊപ്പിച്ചു തുള്ളുന്നതു് ആശ്വാസകരവും ചിലപ്പോൾ ആദായപ്രദവുമായ ഒരു പ്രവൃത്തിയാണെന്നുള്ളതിനു സംശയമില്ല. പക്ഷേ ഒരു ഗ്രഹപ്പിഴ ഒഴിയാബാധപോലെ കിടക്കുന്നു. ഭാഷാഭിവൃദ്ധിക്കുപയോഗപ്പെടുന്ന മാൎഗ്ഗമേതെന്നു് അന്തഃകരണം തുറന്നു പറഞ്ഞു തരുന്നു. ആ പ്രത്യക്ഷദേവതയുടെ നിദേശത്തെ അനുസരിക്കുന്നതിൽ നിന്നു വരുന്ന ക്ഷതി വന്നുകൊള്ളട്ടെ. ആ നിദേശത്തെ ഉല്ലംഘിക്കുന്നതിൽ നിന്നു വരാവുന്ന അസൗകൎയ്യം അവിടെത്തന്നെ കിടന്നുകൊള്ളട്ടെ.

മേൽവിവരിച്ച ചിത്തവൃത്തിയോടുകൂടി സാഹിത്യവ്യവസായം ചെയ്യുന്ന ഒരു മാന്യനാണ് മിസ്റ്റർ സി.പി. ഗോവിന്ദപ്പിള്ളയെന്നുള്ളത് ഈ പ്രസിദ്ധീകരണത്തിൽ നിന്നുതന്നെ വായനക്കാർക്ക് അനുമാനിക്കാവുന്നതാണ്. മലയാളത്തിലെ പഴയ പാട്ടുകളിൽ ജനസാമാന്യത്തിനു് അഭിരുചി ജനിപ്പിക്കുവാൻ എന്റെ സ്നേഹിതൻ ഭാഷാപോഷിണിവഴിയായും മ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/10&oldid=205290" എന്ന താളിൽനിന്ന് ശേഖരിച്ചത്