ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൦

രാമകഥപ്പാട്ടു്

അദ്ധ്യാത്മരാമായണം കിളിപ്പാട്ടു് ഇപ്പോൾ മലയാളം

ത്തിലെങ്ങും സ്ഥലംപിടിച്ചു കഴിഞ്ഞിട്ടുണ്ടല്ലോ. തുഞ്ചത്തു ഗു

രുനാഥന്റെ ആവിർഭാവത്തിനു മുമ്പെ രാമായണംകഥ പല

പല രുപങ്ങളിലായി പലെടങ്ങളിലും പ്രചരിച്ചിരുന്നുവെന്നു

ളളതിലേയ്ക്ക ഭാഷയിലേ പുരാതനസ്വത്തുകളായ പഴയ പാ

ട്ടുകൾ ലക്ഷ്യങ്ങളായി നില്ക്കുന്നു.


തിരുവനന്തപുരത്തിനു സമീപം തിരുവല്ലത്തു് ഔവാടു

തുറ എന്ന സ്ഥലത്തു മാടം കാത്തുക്കൊണ്ടു കിടന്ന അയ്യി

പ്പിളള ഒരു രാത്രികൊണ്ടു മഹാകവിയായിത്തീന്നതും അതി

നു കാരണമായി ഭവിച്ച പഴത്തിന്റെ തൊലി അയാളുടെ അ

നുജൻ അന്വേഷിച്ചു കണ്ടുപിടിച്ചു തിന്നുകയാൽ അയാ

ളും വിദ്വാനായി തീർന്നതും മററും തെക്കേത്തിരുവിതാംകോ

ട്ടു പ്രചരിച്ചിരിക്കുന്ന ഐതിഹ്യപരമ്പരകളിൽ ഉൾപ്പെടുന്നു.

മലയാളത്തിൽ മഹാകവിയാകുന്നതിനു് അയ്യിപ്പിളളയേയും

അൻജനേയും സഹായിച്ച എളുപ്പവിദ്യ ഇക്കാലത്തു് അപ്രത്യ

ക്ഷമായിപ്പോയതോ പ്രാചീന വിദ്വാന്മാരേ സംബന്ധിച്ച വി

വരമെല്ലാം അറബിക്കഥകളിലേ അൽഭുതസംഭവങ്ങളോടു കൂ

ട്ടി ഘടിപ്പിച്ചിരിക്കുന്നതോ ഇവിടെ പ്രതിപാദ്യവിഷയമല്ലാ

ത്തതിനാൽ, അവ വിട്ടിട്ടു് ആശാനായിത്തീർന്ന അയ്യിപ്പിളള

യുടെ രാമകഥയെക്കുറിച്ച രണ്ടു വാക്കു പറഞ്ഞുകൊളളുന്നു.

രാമകഥപ്പാട്ടു് എന്നു് ഇവിടങ്ങളിൽ പറഞ്ഞുപോരുന്ന ഈ

രാമചരിതം അയോദ്ധ്യാധിപനായിരുന്ന ശ്രീരാമന്റെ ചരി

ത്രം വാല്മീകി വർണ്ണിച്ചത് ഒരു മലയാളകവിയുടെ

രാമചരിതം അയോദ്ധ്യാധിപനായിരുന്ന ശ്രീമാന്റെ ചരി

ത്രം വാല് മീകി വർണ്ണിച്ചതു് ഒരു മലയാളകവിയുടെ മനോമുക

രത്തിൽ പ്രതിഫലിപ്പിച്ചതായിട്ടാണു വിചാരിക്കേണ്ടതു്. എ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/100&oldid=164186" എന്ന താളിൽനിന്ന് ശേഖരിച്ചത്