ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൮

കാവലൻ കണക്കു മിഞ്ചിനിക്കുകിൽ

ഇല്ലയിന്തരാമലക്ഷ്മണന്മാരെന്ന രണ്ടുപേർകളോടു്

കൂടിനിനക്കില്ല സേവസേവകൾ

... ... ... ....

പൊല്ലാതു കാൺമന്നവാ ഉനക്കുറുതി ചൊല്ലക്കേളും

കോതയർമണിത്തരുവാ ദേവിയെ

നല്ലെനാം ശ്രീരാമൻമുൻപിൽ വയ് ത്തു നമസ് കാരം ചെയ്യിൽ

നാൻവിലകി ഉങ്കളുയിർപേണുവേൻ.

അല്ലാതെ ഒരുതൊഴിലും നല്ലതില്ല ചൊല്ലുവാൻ

അരക്കർ ശേഷമുള്ളവർക്കം വാഴലാം

വാഴലാമെന്റണ്ണനോടുകൂടി ഞാൻ പുറന്നതും

വളന്തതും തിടമ്പിന്നയും ചെപ്പിനാൻ

ആഴിയാന തണ്ണി നീറ്റിൽ പുറക്കും ശംകു താമരാ

അതിനടുത്തു മത്സ്യവും പുറക്കുമേ

അന്നയൊൻറു രണ്ടിനും ഭേദമില്ല താമര

ആലയത്തിൽ മൂർത്തികൾക്കും ചൂടലാം

പിന്ന യന്ത മത്സ്യവും ഉടയതെന്റാൽ ചേരുമൊ

പേയെല്ലാം പറയാമലടങ്കെടാ

വിരുത്തം

അടങ്കടാവെന്റുവിഭീഷണനലറി രാവണിയോടു മുടുകിനിന്റും

അറ്റമില്ലാതോളമുള്ള അസുരപടൈകളെ അശേഷവും കോല്ലിത്ത പഞ്ചപാതകന്മാർ

നീയുംനിൻതാതനുമായി നിന്നെയിന്റു ലക്ഷ്മണൻവതിക്കുമിനി നാലുനാളിനകം

നിൻതാതനെ രകുനാതനും വതിച്ചത്തൽ തീർത്തവനിപരിപാലനം ചെയ്യുമേ

ഇടിവെട്ടീടുംവണ്ണം ചിലയുംകുനിത്തു ശരവുംതൊടുത്തു നിന്റാനരക്കൻ

അരക്കനതികോപമുടനടലിടയിൽമുടുകി വിഭീഷണനെ വതചെയ്കനിനവേ

കരക്കുപ്പടയ്ക്കുറുതി ചൊല്ലിയെൻ താതനെകൊണ്ടു പുവിയാനതുയരാൻ

കുതുകമുടനരികൾക്കു കോൾപലതു ചൊല്ലിടുവതഴകൊണ്ടു വാളിതൊട്ടാൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/103&oldid=164189" എന്ന താളിൽനിന്ന് ശേഖരിച്ചത്