ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വാളിതൊടുന്ന സുരകുരിശിൻതനയൻ വീരരാവണിവേകുണ്ടുകളമേൽ

വൈരമിലകിയ ചെറിയ താതനും മാഠത്തു വഞ്ചന നഞ്ചമ്പെയ്താ

തുളിപ്പെട്ടിടയവരിയ കനകൊണ്ടു വീശിയ ആശിനാലും തുണിത്താൻ

തുങ്കവൻകുടകവരിതഴകൾ മുട്ടിപെട്ടിതുരകങ്കളും നെരിയവേ

നെടിയവിരതം പൊടുത്തിടുനൻ തശമുടിക്കരിശിൽ തനയൽ മുതൽവനെ.

നില്ലനില്ലെന്റയ്യോ പടയിനിൽ ചരവരിഷം നിരുപർ തിരുമാലും മകിഴ

കനകത്തേരേറിയെ തരിയിടും കൈക്കണ്ടു പകലിർവുപോലാനതെ

ഇരുവുപകലാനതെ നിരുതർവളർത്തുകവികൾ ഏതെന്റു തെരിത്തിടാമേൽ

പരപോലിയെ വലിയകണകലോലിയൊ വേണ്ടു പതറുവതെ കവിവീരർകൾ

പകിരുണ്ടുവും കണ്ടു വിണ്ണിലുളേളാർ തോഴനിരുവർ തിരുമാലും മകിഴ

ഒരുപതമ്പെയ്തനൽ അംകതൻനെഞ്ചിലുമുടനെ മാരുതിനെഞ്ചിലു

നെഞ്ചുതനിലഞ്ചമ്പു വിമതനെയും കുമതനെയും വീക്കിനാർ

അഞ്ചു രണ്ടും പത്തും അമ്പതും നൂറുമുടൻ ആയിര മരികളെ വെല്ലും

അവസരം കണ്ടന്ത ലക്ഷമണൻ അസുരന്മേൽ ഇടിമിന്നലൊളിനികരതായ്

കൈയെതിയെവകളിവരും അസുരരെ ഇടകളറതകതിപേടവേകഞ്ചുകം.

കഞ്ചുകം മഞ്ചരികൾ കവചമൊടു കടകങ്കൾ കണുപട്ടു തുണിവട്ടനെ

കുരുതിയൊരുകണകൊണ്ടു ചാമരം മുറിപട കണ്ടവർകൾ കൊണ്ടാടിനാർ

മിഞ്ചുകണകുടകവരിയതമൊടു തുരകിന്നെരുനാലും തുണിത്താൻ

വിറൽമന്നർലക്ഷ്മണർ സാരതിയെയുംകൊൻറു വിരവൊടുപടയിലാർത്താൻ

ആർത്തപടകണ്ടു വിണ്ണരികളും തൊഴനിരുവർ തിരുമാലും മകിഴ

നെടുമാലുമായറിയ പിർമാവുമായ്പൊരുതപോർ നികരുശരിചൊല്ലലാം

ഇല്ലശരിചൊല്ലലാ ലക്ഷ്മണൻരാവണിയുമായ് പൊരുന്തപോർ പോരെണ്ടാൻ.

എങ്കണ്ണുംവിണ്ണുളേളാർ യക്ഷതാപസർമറ്റും ഇവർമുടിയിൽ മലർചൊരിവരാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/104&oldid=164190" എന്ന താളിൽനിന്ന് ശേഖരിച്ചത്