ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൦ യും കുപ്പിയും കല്ലും കരടും വിഴുങ്ങിക്കളയാവുന്ന ഒരു പുതിയ കാലം വരുന്നതുവരെ കൃഷിയെ ഒഴിച്ചു വയ്കാവുന്നതുമല്ല. പാ ലിൽനിന്നുവെണ്ണയെന്നതുപോലെയോ, പാൽക്കടലിൽനിന്ന് അമൃതു എന്നതുപോലെയോ, ഭക്ഷ്യവസ്തുക്കളെ കടലുപോലെ സംഭരിച്ചശേഷം അതിൻമേൽ ഒരു മന്ദരപർവ്വതപ്രയോഗം നടത്തി സാരാംശം എടുത്തു ഗുളികകളാക്കി നമ്മെക്കൊണ്ടു സേവിപ്പിക്കാൻ പുതിയ കരകൗശലപടുവായ ഒരു് എഞ്ജി നീയർ ഒരു എളുപ്പവഴി സർവെ ചെയ്തു വെട്ടിത്തുറക്കുമ്മുൻപെ നമ്മുടെ ഏരും കരിയും അയിത്തമെന്നു വച്ച് ഉച്ചാട നക്രിയയിൽ ഉൾപ്പെടുത്തിയാൽ നാമെല്ലാം കൂട്ടത്തോടെ ക ല്പാസേവിച്ചു കാട്ടിൽ പോകേണ്ടിവരും; അതിനു കാടുകളും ന മ്മുടെ നാട്ടിൽ വേണ്ടുവോളം ഇല്ല. പരിശ്രമശീലന്മാരായ പ ടിഞ്ഞാറന്മാർ പതിപ്പിച്ചുപോയി. ഇതെല്ലാം നോക്കുമ്പോൾ കൃഷികാര്യാഭിവൃദ്ധിക്കായി നാം എന്തും ചെയ്യേണ്ടവരാണെ ന്നു വരുന്നു. നമ്മുടെ കാലത്ത് കൃഷിവിഷയത്തിലും പടി ഞ്ഞാറൻ പരിഷ്ക്കാരം കടന്നുകൂടിയിട്ടുണ്ട്. എങ്കിലും നമ്മുടെ കാരണവന്മാർ അത് അറിഞ്ഞിരുന്നേയില്ല. അതുകൊണ്ട് അവർക്കു കുറവു യാതൊന്നുമുണ്ടായതായി കാണുന്നുമില്ല. മുൻ കാലങ്ങളിൽ നന്മതിന്മകളനുസരിച്ചു കൃഷി ഭൂമികളെ തരം തിരിക്ക, ഓരോ സ്ഥലത്തിനും പറ്റുന്ന വിളവുകളെ നിർണ്ണ യക്ക, സഫലമായ വിധം കൃഷിചെയ്ത, കാലികളെ രക്ഷിക്ക, വളം ശേഖരിക്ക, മുതലായി കൃഷിവിഷയകങ്ങളായ എല്ലാ കാ ര്യങ്ങളിലും പ്രത്യേകജ്ഞാനം നമ്മുടെ കാരണവന്മാർക്കുണ്ടാ യിരുന്നു. ഇത് ഏറെക്കുറെ ശരിയാണെന്നു കാണിക്കാൻ പല പഴയ പാട്ടുകളും ഇന്നും നടപ്പുണ്ട്.

"ഭൂമിഭേദങ്ങളെക്കൊണ്ടു വിത്തുകൾ...
ക്കോമനപ്പേരതായീ ബഹുവിധം
മലയാളത്തിൽത്തന്നെ വിളയുന്ന












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/155&oldid=164197" എന്ന താളിൽനിന്ന് ശേഖരിച്ചത്