ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൧

മലവിത്തുകളുണ്ടു പലവിധം

... ... ... ...
വെള്ളച്ചെന്നെല്ലെന്നുള്ളോരു വിത്തിനെ
തള്ളലേറി വിരിപ്പൂ വിളയുന്നു
സമ്പതാളനാമെന്നുള്ള വിത്തിനെ
സമ്പന്നന്മാരുഴുതു വിതച്ചാലും
തുളുനാട്ടിലീവിത്തുകളൊക്കെയും
മുളപ്പിച്ചിട്ടുമാം വിതച്ചീടുവാൻ
കൊലനാടേതിലാകുനീവിത്തുക-
ളാലംബേന ധരിച്ചാലുമേവരും
ചെന്നെല്ലെന്നൊരു വിത്തുവിതപ്പിനു
നന്നു പാരം വിളവിനും നിർണ്ണയം
കരിഞ്ചെന്നെല്ലും കുത്തിവിത്തെന്നതു-
മുരുണ്ടാകുന്നു രണ്ടിവ കേവലം
കോഴിവാലനാം വിത്തുവിതച്ചാലു-
മാഴിയാംപാടമുള്ളതിലേവരും
വെള്ളകോഴിവാലൻ വിതച്ചാലൊരു
കള്ളകാടതിനില്ല വിശേഷിച്ചു്
പൊന്നാരിയനും പിന്നെക്കഴമയും
മന്നവർക്കുചിതമിതു ഭക്ഷണം
മുണ്ടാനുമതിക്കിരാലിയതു
മുണ്ടെല്ലാടവും പറ്റുന്ന വിത്തല്ലൊ
പയ്യനാടനെന്നുള്ളോരു വിത്തിനെ-
ക്കൊയ്യുന്നോരിതു നന്നായ് വിതച്ചാലും
ഒത്തടിയനാമെന്നൊരു വിത്തതു
പാർത്തുകണ്ടാലുമുണ്ടതിനത്ഭുതം
വാലിയെന്നുള്ള വിത്തുവിതയ്ക്കേണ്ടും
കാലവിളവേററവും തീർത്താലും
പൂത്താടെന്നൊരു വിത്തുപറമ്പിലേ-
യ്ക്കൊത്തവണ്ണം വിതയ്ക്കകൃഷീവലർ
മോടനും ചെറുമോടനിറകനും












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/156&oldid=164198" എന്ന താളിൽനിന്ന് ശേഖരിച്ചത്