ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൨

കാടുകാഴ്ചയ്ക്കു നല്ലതിവ മൂന്നും
പറമ്പൻകഴമ യെന്നൊരുവിത്തു
പറമ്പിൽ പിടിച്ചീടുമതേററവും
ചൊല്ലെഴുന്ന മലയുടുമ്പൻ ചാര-
ക്കല്ലുള്ളേടത്തും പററും മലയിലും
കോലനാട്ടിലീ വിത്തുകളേററവും
പാലിച്ചീടുമതിനില്ല സംശയം
കോടനെല്ലു വിതയ്ക്ക ചുനത്തുമ്മേൽ
ആടലൊട്ടുമതിനില്ലൊരിക്കലും
ഇടനാട്ടിൽ വിതയ്ക്കുന്ന വിത്തുകൾ
അടവേ പറയുന്നു തെളിഞ്ഞുനാം
കരിപ്പാലിയുമാരിയനും പിന്നെ
വിരിപ്പല്ലോ കഴമയും കാളിയും
വട്ടനും മുണ്ട പള്ളിനവരയും
പാഴുനോക്കി വിതയ്ക്കേണമേവരും
കോഴിവാലനാം വിത്തുവിതച്ചാലും
ആഴിയോരു വയലിൽ വഴിപോലെ
പുഞ്ചവിത്തു ജലമറാത്തൂഴിയിൽ
അഞ്ചാതേ മൂന്നുവട്ടം വിതച്ചിടാം
കുട്ടനാടൻ വിതച്ചാലൊരേടത്തും
എട്ടുമാസത്തിനുള്ളിൽ കതിർവരം
കോടനേരി പറിച്ചുനട്ടീടുകിൽ
ആടൽകൂടാതെ കൊയ്യാമറിഞ്ഞാലും
ചെപ്പിലക്കാടും കൂവളക്കാടനും
മൂപ്പുകൊണ്ടല്ലൊ ഭേദം പറയുന്നു
മുണ്ടകൻപാല വെമ്പാലയെന്നവ
മുണ്ടകത്തിൽ പ്രധാനങ്ങളായവ
കമ്പളംവനം ചെന്താർമണിയനും
മുമ്പെയുള്ളൊരു വിത്തിവമുണ്ടകേ
വെള്ളത്തായനാം വിത്തങ്ങതിവേലം
പൊള്ളയററ കരിങ്കാളിവിത്തതും












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/157&oldid=164199" എന്ന താളിൽനിന്ന് ശേഖരിച്ചത്