ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൪

തണ്ടനും പതിനെട്ടുമണിയനും
മുണ്ടകപ്പയറും പെരിന്തണ്ടനും
പേരുകേട്ടാലും തത്തപ്പയറെന്ന
താരോമൽകുങ്കുമപ്പയറെന്നതും
... ... ... ...

വെള്ളച്ചോളം ഉമിയുണ്ടതിനേറെ
തള്ളലുള്ള കരിഞ്ചോളം ചെഞ്ചോളം
... ... ... ...

ജീരകം കരിഞ്ജീരകം പിന്നെയും
പാരിലേറെയുള്ളോരു വെൺജീരകം
വെള്ളവെങ്കായമീരവെങ്കായവും
തള്ളലുള്ളവർ കൊള്ളുമുലുവായും
ചാമയും ചെറുചാമയുമെന്നിവ
കാമിച്ചീടുമയമോദകം തഥാ
അവരയ്ക്കാ പുളിയവരയ്ക്കായും
ചുവന്നുള്ളോരവരയ്ക്ക വിസ്മയം
ആട്ടുകൊമ്പനവരയ്ക്ക പിന്നെയും
വാട്ടമില്ലാതെ വെള്ളവരയ്ക്കയും
പുഷ്ടിയേറുന്ന മുഡ്ഢനവരയ്ക്കാ
വട്ടിയേറുന്ന മുണ്ടനവരയ്ക്കാ
വെള്ളവരയ്ക്ക മുള്ളനവരയ്ക്ക
വള്ളിമേലുള്ള ചിററവരയ്ക്കയും
... ... ... ...

പരത്തിക്കൊട്ട മൂന്നുവിധത്തൊടു
ചുരുക്കിപ്പറയുന്നുണ്ടു നാമിഹ
ചൊല്ലേറുന്നൊരു കല്ലൻപരുത്തിയും
തുള്ളിച്ചാടുന്നൊരുപ്പൻപരുത്തിയും
കേടേറുന്ന മലമ്പരുത്തിക്കൊട്ട
... ... ... ...

ഈവിധം കടല, ചേന, ചേമ്പു, കിഴങ്ങ്, വാഴ, വെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/159&oldid=164201" എന്ന താളിൽനിന്ന് ശേഖരിച്ചത്