ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൭


വരമ്പുകളിൽ വളരുന്ന പുല്ലുകൾ പറിക്കണമെന്നുപദേ ശിക്കന്നു. കാരണം ഇതാണ് :--

പച്ചപ്പുല്ലു വളം വലിച്ചിടുന്നു
നിശ്ചയം വെടിപ്പിന്നെന്നുവയ്ക്കേണ്ട.

എത്ര ചാലുഴണമെന്ന്.

പത്തുചാലിൽ കുറഞ്ഞിട്ടൊരുനാളും
വിത്തു കണ്ടത്തിലാക്കായ്കൊരുത്തരും
മുമ്പിലുള്ള കഴയോ കിളച്ചിട്ടി-
ങ്ങമ്പൊടങ്ങു വരമ്പു പൊതിയണം.

ഇന്നയിന്ന വിത്തുകൾ ഇന്നയിന്ന സമയങ്ങളിൽ വിത യ്കണമെന്നുപറയുന്നു. ഈ വിധം വേണ്ട പലകാര്യങ്ങളും വി ശദമായി വിവരിക്കന്നുണ്ട്. തെങ്ങകൃഷിയെപ്പററിപ്രസ്താവിക്കു ന്നത് വിശിഷ്യ ഇവിടെ വാച്യമാണ്. വിസ്തരഭയത്താൽ നിവൃ ത്തിയില്ലെന്നു വ്യസനിക്കുന്നു. കാലികളെ തിരിഞ്ഞെടുക്കു ന്നതു സംബന്ധിച്ചും പല വിവരങ്ങളുണ്ടു്.

പിമ്പു പെരുത്തൊരു കന്നിനെ വേണം
കൊമ്പും തലയും നോക്കിക്കൊള്ളുക
മട്ടയതാകിയ മൂരിയെ വേണം
പട്ടിയിൽ നോക്കിക്കൊള്ളുക നൂനം
മടവാലുള്ളൊരു കന്നിനെ യാരും
മടികൂടാതെ കൊള്ളരുതോർത്താൽ
തണ്ടെല്ലങ്ങു വളഞ്ഞൊരു മൂരിയെ
വേണ്ടാപോൽ കൃഷികർമ്മണിപാരം
മുതുകുനിവർന്നു സമത്തിൽപൊങ്ങി
പുതുമപെരുക്കിൽ കെള്ളാമോർത്താൽ
കൊമ്പിൻ കനമങ്ങേറിയ കന്നിനു
വമ്പുണ്ടെങ്കിലുമുണ്ടാം കുററം
നീണ്ടകുളമ്പങ്ങുള്ളൊരു കുന്നിനെ
വേണ്ട കൃഷിക്കായ് കൃഷികന്മാർക്കു്.

-----ഇത്യാദി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/162&oldid=164205" എന്ന താളിൽനിന്ന് ശേഖരിച്ചത്