ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൯


പറയരുടെ കൃഷിപ്പാട്ടിൽ ഒരു ഭാഗം.

കാരിക്കാള, ഈരണംപൂട്ടി,
    കമുകടിവയലുഴച്ചിലെ
    കള്ളപള്ളന്റെതിക്കണം കുററിയിൽ
    കാളപാഞ്ചിതാംപള്ളയിലെ----

         വേടരുടെ പാട്ടു.

പൊട്ടനാളിവച്ചളന്തു, വെട്ടവെളിയുംവിളുന്തുതെ.

        പുള്ളോൻപാട്ടു,
പുള്ളവന്മാർ സർപ്പങ്ങളെ ആരാധിച്ചും നാടുതോറും

അലഞ്ഞു തിരിഞ്ഞു സർപ്പപ്പാട്ടുകൾ പാടിയും കാലയാപ നംചെയ്തുപോരുന്നവരാണെങ്കിലും മററു പല പാട്ടുകളും കൂടി അവരുടെ ഇടയിൽ പ്രചരിച്ചിരിക്കുന്നു. അക്കൂട്ടത്തിൽ കൃ ഷിപ്പാട്ടെന്ന് അവർ നാമകരണം ചെയ്തിരിക്കുന്ന ചില പാട്ടുകൾ അതേ പേരിന് അർഹങ്ങളായി ആർക്കും തോന്നാ നിടയില്ല. ഇപ്പോഴത്തെ ചില ഭാഷാപദ്യകാരന്മാർ വെൺ നിലാവും ഇന്ദുബിംബവും, മന്ദവായുവും മാലതീലതയും, അര യന്നവും അരവിന്ദപ്പൊയ്കയും കഷണം ചേർത്തു വസന്തസാമ്പാ റുണ്ടാക്കി നാടകസദ്യ മോടിപിടിപ്പിച്ചു് കൃതാർത്ഥരാകുന്നതു പോലെ, നെല്ലും തെങ്ങും, ചേറും ചാരവും ചില സ്വരഭേദ ങ്ങൾ കൊണ്ടു നീട്ടിപ്പിടിപ്പിച്ചു് കൃഷിപ്പാട്ടുകളാക്കി ഈ പുള്ളു വന്മാർ ഉദരപൂരണത്തിനായി ഉപയോഗിച്ചുപോരുന്നുണ്ട്.

 പുള്ളുവന്മാരുടെ ഇടയിൽ നടപ്പുള്ള "നെല്ലും തെങ്ങും

നെല്ലും പൊന്നും" എന്നീ പാട്ടുകൾ------

ആരിയനാട്ടിലെ ഉണ്ടായി ചെന്നെല്ലു
    അന്നംചെറുകിളി കൊണ്ടന്നവിത്തു്
    കാഞ്ഞിരക്കൊമ്പത്തു കൊണ്ടന്നുവച്ചു
    ദേവലോകത്തുനിന്നുണ്ടായി ചെന്നെല്ലു
    ഉണ്ടായ മാനിടർക്കൊക്കെയും ഞങ്ങൾ
   കാക്കുവാനുണ്ടായി ചെന്നെല്ലു പൂമിയിൽ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/164&oldid=164207" എന്ന താളിൽനിന്ന് ശേഖരിച്ചത്