ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൦


 നെല്ലെന്നു തെങ്ങന്നു രണ്ടല്ലപേരു്
    നെല്ലുകൊണ്ടെന്തോ ഫലംവരുത്തീടുന്നു
    തെങ്ങുകൊണ്ടെന്തോ ഫലം വരുത്തിടുന്നു
    നെല്ലേത്തടിയെന്നും തെങ്ങേത്തടിയെന്നും
    തങ്ങളിലിരുപേരും പേശിതുടങ്ങി
    നെല്ലോലയെന്നുമേ തെങ്ങോലയെന്നുമേ
    നെല്ലേക്കൊതുമ്പെന്നും തെങ്ങേക്കൊതുമ്പെന്നും
    നെല്ലേക്കതിരെന്നും തേങ്ങാക്കുലയെന്നും
    നെല്ലിൻതടിയെല്ലാം വെള്ളത്തിൽ ചീയുമ്പഴ്
    തെങ്ങിൻതടികീറി പുരക്കൂട്ടുതീർക്കുവൻ
    അതിനാലെതന്നെയങ്ങോലയും കെട്ടുവാൻ
    നനയാതിരിക്കണേ ചെന്തെങ്ങുഞാനു്
    കേക്കണം നമ്മുടെ പേരും ജനനവും
    ആദിയേ കേക്കണം വിത്തിന്റെ പേരും
    എങ്കിലോ കേട്ടുവോ മാണിക്കച്ചെന്തെങ്ങു
    ആന്നെല്ലു ചെന്നെല്ലു കരുനെല്ലു ഞങ്ങൾ
    കച്ചിന്നുവേറാ തുനിപ്പാവു, വല്ലളാ,
    മുട്ടേലറുക്കുന്ന മുണ്ടകൻവിത്തും
    നല്ലോരതിക്രാഴി, ചമ്പാവു, പൊക്കാളി
    വാലിക്കറുപ്പനും, പേരക്കിടാവിത്തും
    കണ്ടാലഴകുള്ള കറുത്ത ചുട്ട്യാര്യനും,
    കാരാരിയൻവിത്തു, പേരാരിയൻവിത്തു,
    മലയാരിയൻ നല്ല യാനക്കോടൻവിത്തു
    ദൈവമേയിത്തരം വിത്തല്ല ഞങ്ങൾ
    ഇതുപോലെ കേക്കണം തെങ്ങിന്റെ പേരുകൾ
    നാരായണൻ കണ്ണിലുണ്ടായി ചെന്തെങ്ങു
   മതുവുള്ളമുകളിലെ തൈയഞ്ചുകൊള്ളുന്നു
   അകലെ കുഴികുത്തി തൈയഞ്ചുംവച്ചു
    രാപകലില്ലാതെ കോരിവളർത്തി
    തെങ്ങെങ്ങുമാന ച്ചുവടും കുലയുമായ്
    അക്കുല പൊട്ടിപ്പിളർന്നിട്ടു നാലുണ്ടായ്












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/165&oldid=164208" എന്ന താളിൽനിന്ന് ശേഖരിച്ചത്