ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൩

രത്നക്കുഴലും വിളിച്ചുകൊണ്ടങ്ങനെ
    കണ്ഠേവിലസുന്ന കൌസ്തുഭമങ്ങനെ
    വിസ് തൃമാം തിരുമാറിടമങ്ങനെ
    ഓടക്കുഴൽവിളി പൊങ്ങുമാറങ്ങനെ
    പേടമാൻകണ്ണിമാരോടുമാറങ്ങനെ
    കോടക്കാർവർണ്ണന്റെ യീടുകളങ്ങനെ
    കൂടിക്കളിച്ചപ്പോൾ മൂഢതയങ്ങനെ
    പീഡിച്ചു പീന്നെത്തിരയുമാറങ്ങനെ
   പേടിച്ചു പിന്നെ മയങ്ങുമാറങ്ങനെ
   ഗോപികമാരുടെ ഗീതങ്ങളങ്ങനെ
   ഗോപാലകൃഷ്ണന്റെ കാരുണ്യമങ്ങനെ
     ആനന്ദകൃഷ്ണനെകാണുമാറങ്ങനെ
    മോഹനമൂർത്തിയെക്കാണുമാറങ്ങനെ
    കണ്ടുകണ്ടുള്ളം തെളിയുമാറങ്ങനെ
    കൊണ്ടൽനേർവർണ്ണന്റെ ലീലകളങ്ങനെ
    വട്ടക്കളിക്കു തുനിയുമാറങ്ങനെ
    വട്ടത്തിൽനിന്നു ശ്രുതിപിടിച്ചങ്ങനെ
    സൂത്രവും ചോടും പിഴയാതയങ്ങനെ
    നേത്രങ്ങൾകൊണ്ടുള്ളഭിനയമങ്ങനെ
    കണ്ണിനു കൌതുകം തോന്നുമാറങ്ങനെ
    കണ്ണന്റെപൂമെയ്യിടയിടയങ്ങനെ
    തിത്തിത്തിയെന്നുള്ള നൃത്തങ്ങളങ്ങനെ
    ത്രൃക്കാൽച്ചിലമ്പൊലിയൊച്ച പൂണ്ടങ്ങനെ
    മഞ്ഞപ്പൂവാട ഞൊറിവിറച്ചങ്ങനെ
    കിൽകിലെയെന്നരഞ്ഞാണങ്ങളങ്ങനെ
    മുത്തണിമാലകളോടുമാറങ്ങനെ
    തൃക്കൈകൾരണ്ടു മഭിനയിച്ചങ്ങനെ
     ഓമൽത്തിരുമെയ്യുലയുമാറങ്ങനെ
    കുണ്ഡലമാടും കവിൾത്തടമങ്ങനെ
    തൂമധുവോലുന്ന വായ് നാളമങ്ങനെ
    തൂവിയർപ്പേറ്റൊരു നാസികയങ്ങനെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/169&oldid=164212" എന്ന താളിൽനിന്ന് ശേഖരിച്ചത്