ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൭


  മക്കളുണ്ടൈവരെക്കൂടെ നടത്താൻ
    വന്നെന്നെയാറും കടത്തുവോനില്ലെ
    പുക്കും പുറപ്പെട്ടും നിക്കുന്നനേരം
    പുതുവെള്ളംവന്നു പുഴയും നിറഞ്ഞു
    തൂക്കം പെരുതായി ഉറക്കില്ലെനിക്ക്
    തൂക്കംകെടുത്തെന്നെക്കൊണ്ടുപൊനിന്തേൻ
    ആറും കടന്നിട്ടങ്ങപ്പുറം ചെന്നാൽ
    ആനന്ദവള്ളോൻ പുരയ്ക്കലുംചെല്ലാം
    ഞാറുണ്ടുനില്ക്കുന്നു ഞാറെപ്പറിപ്പാൻ
    ഞാനിപ്പുലവരെ കാണുന്നതില്ലെ
    കൂറുള്ളവരൊണ്ടങ്ങമ്പത്തൊരുവർ
    കുവ്വപ്പുലവരുണ്ടൈവരതിലും
    പാറകൊണ്ടെന്നെ എറിയലുംകോളെ
    പണ്ടെൻപുരയ്ക്കൽഞാൻ പോകുന്നനിന്തേൻ
    ഇത്തിരെനാളും കുടിൽകാത്തിരുന്നു
    ഈവള്ളോൻ കൊണ്ടെന്റെ വല്ലിപുകൾവാൻ
    പത്തുവയസ്സിൽഞാൻ കല്ലനൂർപൂണ്ടേൻ
    പരിശുള്ള തണ്ടവുമിട്ടു നടന്നു
    പത്തുവിരൽക്കുഞാൻ മോതിരം പൂണ്ടേൻ
    പാടത്തുചേരിയിൽ കുന്നും തെളിച്ചേൻ
    മുക്തിയുംവന്നു വഴികാട്ടുവാനായ്
    മൂലപുരയ്ക്കൽ ഞാൻ പോകുന്നനിന്തെൻ--

ഇത്യാദി.

 വാരണപ്പാട്ടിന്റെ ഒരു ഭാഗം.

 കായമെന്നും കരളകത്തുണ്ടേകനാഡി
    കണക്കടുപ്പനക്കണക്കിൽ തിറവുമുള്ള
    ആഴമുണ്ടങ്ങവ്വഴിക്കു കീഴുമേലും
    അകമെഴുന്നവായുവിനും മൂലമുണ്ടു്
    മൂലമാകുന്നാധാരം തന്നിലല്ലൊ
    മുകൾമുടിവും വായുബീജം പിറന്നുണ്ടായി
    മേലേടം നിലകളേഴും കടന്നുചെന്നാൽ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/172&oldid=164216" എന്ന താളിൽനിന്ന് ശേഖരിച്ചത്