ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൮


മേവിനിന്നു വിലസീടും പരിചു കാണാം
    വേലയുണ്ടങ്ങന്നിലയിൽ ചെന്നുകൊൾവാൻ
    വേദാന്തം കണ്ടവർക്കെ പൊരുൾ കാണാവൂ
    മൂലനാഥൻ വസിപ്പതൊരു സ്ഥാനമുണ്ടു
    മുച്ചതുരം തൻനടുവെ ഉപദേശങ്ങൾ
    പച്ചനിറം പവിഴനിറം പാൽനിറഞ്ഞാൽ
    ചരമിതൊന്നായ് നിന്നതല്ലോ പരമയോഗം
    അച്ചുരുക്കം കണ്ടു സേവിച്ചുറച്ചുകൊൾകിൽ.
    അതിനുമേലേ ആനന്ദം പെരികെയുണ്ടു്
    നിശ്ചയമായ് മൂലനാഡി മുതൽ കണ്ടത്തിൽ
    നിറഞ്ഞുനില്ക്കും പരമജ്ഞാന കതൃവിളക്ക
   പരമജ്ഞാന കതൃവിളക്കിലെഴുന്നദീപം
    പരമാത്മാ തന്നിലെങ്ങും നിറഞ്ഞുനില്ക്കും
    എരിഞ്ഞു കുത്തീട്ടൊഴുകുന്ന മൂലദീപം
    എഴുന്നുകണ്ടീടെൻ മനവും തന്നകമെ
    സുഖംകൊടുത്തു പരമിഴിലു ദീപത്തിന്റെ
    നാളം പോലെ പരീക്ഷിച്ചു കാണവേണം

  ... ... ... ...

ഇത്യാദി.

 വള്ളോന്മാരുടെ ഒരു കുമ്മി.

കുമ്മിയടിപെണ്ണെ കുമ്മിയടിപെണ്ണേ
    കൂടെ കുനിന്തുനിന്താടും പെണ്ണേ
    അപ്പെണ്ണേ ഇപ്പെണ്ണേ തുളിപ്പെണ്ണേ
    അലങ്കാരകുമ്മിയിട്ടിട്ടാടുങ്കോടി
    കൂടുണ്ടൊരമ്പതു കോലകലം
    കൂടുകൾ നീളമുണ്ടൊൻപതു ചാൺ
    ആറുണ്ടങ്ങാധാരം കൂടെനില്പാൻ
    അഞ്ചുമരം പണിചെയ്തകൂട്ടിൽ----

ഇത്യാദി

 കാര്യത്തിൽ പ്രവേശിച്ചു ക്ഷീണിക്കുമ്പോൾ വിശ്രമ

ത്തിനു വിനോദമാവശ്യം. ചുമട്ടുകാരനു ചുമടുതാങ്ങി എന്ന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/173&oldid=164217" എന്ന താളിൽനിന്ന് ശേഖരിച്ചത്