ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൦


                 പുലപ്പാട്ടു്. 
           ഒരു സംഭാഷണം.

തെക്കും പാത്തടിയാട്ടി തളരിവെള്ളാട്ടി
    നാളെയെനിക്കൊരു പാകൊണ്ടുത്തായോ
    പായുംകൊണ്ടടിയനേതിലെ വതുവോം
    അതിലേവായിതിലേവായതിരിൽപാമ്പേവാ
    പായിതായിരിക്കുന്നേ യെമ്പിട്ടിയാരേ
    പായ്ക്കുവിലചൊല്ലു തളരിവെള്ളാട്ടീ
    ഊതുമ്പംപറക്കുന്നതടിടയനു വേണ്ട
    മുണ്ടുതരട്ടോടി തളരിവെള്ളാട്ടീ
    അകംപുറമില്ലാത്തതടിയേനുവേണ്ട
    നെല്ലുതരട്ടോടി തളരിവെള്ളാട്ടീ
    ഇരുതലകൂർത്തതടിയേനു വേണ്ട
    അരിതന്നാൽ കൊള്ളാമോടീ തളരിവെള്ളാട്ടീ
    വയ്ക്കുമ്പോളുണ്ണുന്നതടിയന്നു വേണ്ട
    ചാമതരട്ടോടി തളരിവെള്ളാട്ടീ
    കത്തുമ്പം ചാണ്ടുന്നതടിയന്നുവേണ്ട
    പയറുതരട്ടോടി തളരിവെള്ളാട്ടീ
    വറുക്കുമ്പോൾ കൊറിക്കുന്നതടിയനുവേണ്ട
   മുതിരതരട്ടോടീ തളരിവെള്ളാട്ടീ
    വറുക്കുമ്പോളുരുളുന്നതടിയനുവേണ്ട
    ഉണ്ണിയെത്തരട്ടോടീ തളരിവെള്ളാട്ടീ
    തോലിട്ടയുണ്ണിയെ അടിയനുവേണ്ട
    കുതിരതരട്ടോടി തളരിവെള്ളാട്ടീ
    കേറുമ്പംകുതിക്കുന്നതടിയനു വേണ്ട
    ചക്രംതരട്ടോടി തളരിവെള്ളാട്ടീ
    അച്ചുമരുമ്പുള്ളതടിയന്നു വേണ്ട
    തവിടുകൊണ്ടിടിനമ്മോ പായങ്ങെടുപ്പിൻ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/175&oldid=164219" എന്ന താളിൽനിന്ന് ശേഖരിച്ചത്