ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


(൫)"ആന്നേ ആന്നു്. അച്ചാച്ചൻ തെരോന്തറത്തു പോയേപ്പിന്നെ എന്താനിപ്പിള്ളേരായിട്ട് തൂത്തറോം കുരുസ്തക്കേടും പടിച്ചു് പെലന്നാലും തൌവത്തേ നോഷ്ക്കരിക്കേല്ല. തന്തേം തള്ളേം എന്നാശെയ്ക?"

ഈ മാതിരി മലയാളപ്രയോഗങ്ങളെ ഉന്തിക്കയറ്റാൻ ഉടയാനും പഴിയും ഇല്ലാത്ത ഏതു് അന്യഭാഷയാണ് ഇപ്പോഴുള്ളത്. ശാരദയിലേ കർപ്പൂരയ്യന്റെ കൊളമ്പിൽ കയറി പാപ്പർ സൂട്ടിനു 'ഡാപ്‌ളിക്കേഷൻ'ബോധിപ്പിക്കാൻ 'ഓപ്യം' കൊടുത്ത മൂലവക്കീലുതന്നേയും ഇതു കണ്ടുപിടിക്കുമോ എന്നു സംശയം.

ഇതെല്ലാം ചിന്തിക്കുന്നതായാൽ കണിയാകുളത്തു പോരു നടന്നകാലത്തേ ഭാഷാരീതിതന്നെ കവി അയ്യായിരത്തിപ്പതിനേഴിലുമായിരിക്കുമെന്നു കരുതിക്കൂട.പത്മനാഭപുരത്തു തമ്പിയും പട്ടാമ്പിയിൽ നമ്പിയും ഒരേ രീതിയിൽ സംസാരിച്ചുവെന്നും വരുന്നതല്ല.

ഇങ്ങനെ ഭാഷയ്ക്കു കാലദേശഭേദങ്ങൾ കൊണ്ടുണ്ടാകാവുന്ന രീതിവ്യത്യാസങ്ങൾ എത്രയോ കഴിഞ്ഞിരിക്കണം.അവ സംബന്ധിച്ചു് തൃപ്തികരമായ വല്ല വിവരവും നമുക്കുണ്ടോ? ഇല്ല. അതോ പോകട്ടെ:ഭാഷാരീതിയറിഞ്ഞില്ലെങ്കിൽ വേണ്ട. നമ്മേത്തന്നെ നമുക്കറിഞ്ഞുകൂട എന്നു വരുന്നതോ? നമ്മുടെ പൂൎവികന്മാരെ കവിതാദേവി അനുഗ്രഹിക്കുമ്പോൾ അവരിൽ പലരും പുരാണപ്രതിപാദിതങ്ങളായ കഥകളേ അവലംബിച്ചിരുന്നുവെന്നുള്ളതു സത്യംതന്നെ. ചരിത്രകാൎയ്യക്കുറിപ്പു് ആവശ്യമാണെന്നു് അറിയുന്ന ഇക്കാലത്തുതന്നെയും കവിതാപിശാചിയുടേ ആവേശംകൊണ്ട് ഹയഗ്രീവനേയും ജരാസന്ധനേയും ഊഞ്ഞോലിലും വഞ്ചിയിലും കയറ്റി മറിക്കാനല്ലേ പലർക്കും മോഹം? ഈ സ്ഥിതിക്കു് കാരണവന്മാർ ചരിത്രകാൎയ്യങ്ങൾ രേഖപ്പെടുത്താതിരുന്നത് ഒരു കുററമാക്കി അവരുടെതല










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/18&oldid=205852" എന്ന താളിൽനിന്ന് ശേഖരിച്ചത്