ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പ്രകാശകന്റെ
പ്രസ്താവന.

മലയാളത്തിലെ പഴയപാട്ടുകൾ മലയാളഭാഷാസാഹിത്യത്തിന്റേയും ഈ ഭാഷ പ്രചരിച്ചിരുന്ന രാജ്യത്തിന്റെയും സംസാരിക്കുന്ന ജനങ്ങളുടേയും അതീതചരിത്രങ്ങളെ വെളിപ്പെടുത്തുമെന്നുള്ളതു സൎവ്വസമ്മതമാകുന്നു. പുരാതനചരിത്രങ്ങളറിയുനതിന് കല്ലും കറ്ററും തിരഞ്ഞു നടക്കുന്ന ഡിപ്പാൎട്ടുമെന്റുകാർ ഈ വക പാട്ടുകൾ ശേഖരിക്കാൻ തുടങ്ങിയെന്നുവരുകുൽ അന്ധകാരത്തിരയിൽ കിടക്കുന്ന എന്തെല്ലാം കാൎയ്യങ്ങൾ പ്രകാശിക്കുമായിരുന്നു. ഈ നാട്ടിലെ സമാന്യജനങ്ങളുടെ ഇടയിൽ ഒരു കാലത്തും പ്രതിഷ്ഠ ലഭിച്ചിട്ടില്ലാത്ത സംസ്കൃതമെന്ന ആൎയ്യഭാഷയിലെ പുരാതനഗ്രന്ഥങ്ങൾ സംഭരിച്ച് ഈ നാട്ടുചരിത്രം ഗ്രഹിക്കാൻ തുനിയുന്നതിന്റെ ഔചിത്യം മലയാളികളുടെശ്രദ്ധയ്ക്കു വിഷയീഭവിച്ചില്ലെങ്കിൽ അൎക്കാണു നഷ്ടം? കാലം നമ്മുടെ സൌകൎയ്യം നോക്കി നില്ക്കുന്നില്ല. നില്ക്കയുമില്ല. കാലചക്രം തിരിയുന്നതോടുകൂടി പുതിയതെല്ലാം പഴയതാകുന്നു. പഴയതെല്ലാം ഓൎമ്മയിൽനിന്നു മറയുന്നു. ഇങ്ങനെ മലയാളികളായ നമ്മെ സംബന്ധിച്ച എന്തെല്ലാം കാൎയ്യങ്ങൾ മറഞ്ഞുപോയിരിക്കുന്നു. ഈ കഥയോൎക്കുമ്പോൾ പഴയപാട്ടുകളുടെ വിഷയത്തിൽ നമുക്കുള്ള അശ്രദ്ധ ക്ഷന്തവ്യമല്ലെന്നു കാണാം.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/2&oldid=211406" എന്ന താളിൽനിന്ന് ശേഖരിച്ചത്