ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ശംസനങ്ങൽ; കേരളമാഹാത്മ്യം, സേതുചരിതം ഇത്യാദി ദേശചരിത്രങ്ങൾ; ശൂദ്രാചാരംതുടങ്ങിയ സമുദായനിയമങ്ങൾ; സമുദായചരിത്രങ്ങൾ, ഈശ്വരസ്തുതികൾ മുതലായി ഗ്രാഹ്യങ്ങളും രസകരങ്ങളും ആയ അനേകം സംഗതികൾ ഉൾപ്പെടുന്നു. അതീതയുഗങ്ങളിലേ സംഭവങ്ങളേക്കുറിച്ച് എഴുതുമ്പോഴും അവയിൽ എഴുതുന്നവന്റെ ജീവിതകാലദേശസ്ഥിതികളും അവനു പരിചിതങ്ങളായ സാധനങ്ങളും ജീവീകളും നടപടിക്രമങ്ങളും എന്നുവേണ്ട എല്ലാംതന്നെ ഒരുപ്രകാരത്തിലല്ലെങ്കിൽ മറ്റൊരുപ്രകാരത്തിൽ പ്രതിഫലിച്ചു കാണുന്നതാകുന്നു. ഉത്തരഇൻഡ്യയിലേ അയോദ്ധ്യാരാജ്യാധിപൻ വേട്ടയാടിയ കഥ മലയാളത്തിലേ ഒരു കവിയുടെ തൂവലിനു വിഷയമായി ഭവിക്കുമ്പോൾ, വേട്ടക്കാർ ഇക്കു നായരും, കോരപ്പച്ചാരും; വേട്ടയ്ക്കുള്ള ആയുധങ്ങൾ കാ വള്ളിക്കൊല്ലൻ തീൎത്തവയും; വേട്ടയാടിയ വനങ്ങൾ തെങ്ങു, കവുങ്ങു, മുതലായ മരങ്ങൾ നിറഞ്ഞവയും ആയിരിക്കും. ചൂതിൽ തോറ്റശേഷം പാണ്ഡവരോടുകൂടി വനത്തിൽ പോയതു് പൂമംഗലം നമ്പൂരിയും പൂവള്ളി നമ്പൂരിയുമെന്നാണ് വെണ്മണി വാദിക്കുന്നതു്. പുത്രൻ മരിച്ചതിനാൽ വിലപിക്കുന്ന ബ്രാഹ്മണനേ സമാധാനപ്പെടുത്താൻ:- "കരഞ്ഞീടേണ്ടിനിയേതും കുറഞ്ഞൂ സങ്കടം ഞാന- ന്നറിഞ്ഞുവെങ്കിലോ വേഗം പറഞ്ഞാലും പരമാർത്ഥം."ഇത്യാദി.

സാന്ത്വനവാക്കുകൾ പറഞ്ഞ അൎജ്ജുനനെ മേനോനോ മേനോക്കിയോ എന്നാണത്രെ ബ്രാഹ്മണൻ സംശയിക്കുന്നതു്. രുക്‌മണി കുണ്ഡിനപുരത്തിലേ ഒരു ഹിന്ദുസ്ത്രീയാണെങ്കിലും ആ കന്യകയേ തോടയും അഡ്യലും കുട്ടിക്കാപ്പും ധരിപ്പിച്ചേ ഒരു മലയാളകവി രാജസദസ്സിൽ പ്രവേശിപ്പിക്കുന്നുള്ളൂ. വിദേഹരാജ്യത്തിലേ സദ്യയ്ക്ക് നാഞ്ചിനാട്ടിലേ നെല്ലുകുത്തിയ അരിയും പമ്പാനദിയുടെ തീരത്തുണ്ടായ സസ്യങ്ങളും തന്നെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/20&oldid=205980" എന്ന താളിൽനിന്ന് ശേഖരിച്ചത്