ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൯൧ ട്ടുകയും ഉണ്ടായിപോൽ . നാലു തുള്ളി എണ്ണകൊണ്ടു ഭൂകന്പവും ഇടിവെട്ടുകയും ഇടിയും മിന്നലും മറ്റും വരുത്താൻ തക്ക ശക്തിയുള്ള എന്തു സാധനമാണ് അതിൽ ചേർത്തിരുന്നതെന്നറിയാൻ ചിലർക്കു ആഗ്രഹമുണ്ടാകാം. പക്ഷേ സൂത്രശാലിനിയായ ഗാന്ധാരി അതു നാവാരതക്കാരനു് ഉപധ‌ദേശിച്ചുകൊത്തിട്ടില്ലെന്നു വിചാരിച്ചു സമാധാനപ്പെടാനെ നമുക്ക് തൽക്കാലം നിവൃത്തിയുള്ളു. ഗാന്ധാരിയുടെ ഗൂഢാലോചനയേക്കുറിച്ചു ഭീമനെ അറിയിക്കുന്നതു കർണ്ണന്റെ ഭാർയ്യയാണെന്നു കാണുന്നു. കർണ്ണനെ മാവാരത്തിൽ കാണുന്നേയിലെങ്കിലും ആ വിദ്വാന്റെ ഭാർയ്യ അവിടെ കടന്നെത്തിയതു ആ ഗൂഢാലോചനയെ വെളിപ്പെടുത്താൻ വേറാരും രാജധാനിയിൽ ഇല്ലാത്തതുകെണ്ടായിരിക്കണം . ഭീമന്റെ ശയനസ്ഥലത്തു കടന്നുചെന്ന വാരവധൂടി അവളുടെ ആഗമനത്തിനു അടിസ്ഥാനമായി ചൂണ്ടിക്കാണിക്കുന്നത് ഒരു നാട്ടാചാരത്തെയാണ് . പാണ്ഡവരെഅറുത്തുകൊല്ലാൻ കത്തികളും അടിച്ചുകൊല്ലാൻ ഉലക്കകളും കൊണ്ടു പുറപ്പെട്ടതു് സ്ത്രീകളായിരുന്നുവെന്നു കാണുന്നു . അബലകളെത്തന്നെ ഈ വേഷങ്ങളെല്ലാം കെട്ടിവിടാൻ മാവാരതക്കാരൻ ഓർത്തതു് തന്റെ വഗ്ഗക്കാരായ പുരുഷന്മാരെ അപകടക്കാരും അധർമ്മികന്മാരും ആക്കരുതെന്നുദ്ദേശിച്ചൊ, പെൺമലയാളം എന്നു വിദേശീയരുടെ റിമാർക്കിനു പാത്രീഭവിച്ചിട്ടുള്ള മലായാളഭൂവിലാണു് മാവാരതം അവതരിച്ചതെന്നു പരോക്ഷമായി കാണിക്കാനോ അല്ലയോ?

വിരുന്തണ്ണുക(വിരുന്നുണ്ണുക)എന്നതിനു തെക്കേ തിരുവിതാംകോട്ടിൽ മലയാളത്തിന്റെ മറ്റു ഭാഗങ്ങളിലേക്കാൾ പ്രാധാന്യമുണ്ടെന്നാണ് അറിവു് . ചാർച്ചക്കാരും ചേർച്ചക്കാരും തമ്മിൽ കൂടക്കൂടെ കാണിച്ചുപോരാറുള്ള ലോഹ്യങ്ങളിൽ ഒന്നു് വിരുന്നുണ്ണുകയാണത്രേ . തേക്കേത്തിരുവിതാംകോട്ടു നിവാസികളിൽ ചില വർഗ്ഗക്കാരുടെ സാമൂഹികാചാരങ്ങളിൽ തന്നേയും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/206&oldid=164228" എന്ന താളിൽനിന്ന് ശേഖരിച്ചത്