ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൯൩

എഴുതുന്നില്ല. മാവാരത കഥകൾ നടന്ന കരുനാട്ടിലേയോ കുരുനാട്ടിലേയോ ഒരു വിവരവും ആദിയിൽ കാണിക്കുന്നില്ല.'കാന്താരി' (ഗാന്ധാരി)യുടെയും 'കുഞ്ചുതേവി' (കുന്തിദേവി)യുടെയും പുത്രന്മാർ ജനിക്കുംമുൻപ് കരുനാട്ടിലേയും കുരുനാട്ടിലേയും അവസ്ഥ എന്തായിരുന്നുവെന്നറിയാനാഗ്രഹിക്കുന്നവരെ അത്യാഗ്രഹികളായിട്ടാണ് മാവാരതക്കാരൻ ഗണിക്കുന്നത്. മഹാഭാരതത്തിൽ ചന്ദരവംശത്തിലെ ചില പ്രധാനരാജാക്കന്മാരുടെ കഥകൾ പറഞനുമതിനുമേൽ പാണ്ഡവോല്പത്തി,വിദ്യാഭ്യാസം, വാരാണാവതവാസം, ഭവനദഹനം, പാഞ്ഞാലീസ്വയംവരം, സുഭദ്രാഹരണം, ഖാണ്ഡവദാഹം, ദിഗ്ജയം, രാജസ്രയം, ദേവനം, വനപ്രസ്ഥാനം, അജ്ഞാതവാസം, കൃഷ്ണദൗത്യം, യുദ്ധം, ഇങ്ങനെ പാണ്ഡവരെ സംഭന്ധിച്ച പ്രധാനസംഗീതികൾ വിവരിക്കുന്നു. എന്നാൽ മാവാരതക്കാരൻ'കുഞ്ചുതേവി പെറ്റമക്കളെ' ആദ്യമായി 'കാന്താരി അമ്മതമ്പുരാന്റെ' പാപ്പിടത്തിൽ കൂട്ടിക്കൊണ്ടുപോയി ഊണു കഴിപ്പിക്കാൻ വട്ടംകൂട്ടിയതുപോലെതന്നെയാകുന്ന അനന്തര സംഭവങ്ങളുടെ ഗൗരവലാഘവങ്ങളെ കാണുന്നതും, അവയെ തരംതിരിച്ച് ഓരോ സ്ഥാനങ്ങളിൽ ചേർത്തുവച്ച മുറുക്കി മിനുസപ്പെടുത്തിയിരിക്കുന്നതും. . ' വിവരുന്തുണ്ട' കഥയുടെ സംക്ഷേപം ഈവിധമാണ്.കരുനാടെന്നും കുരുനാടെന്നും രണ്ടു രാജ്യങ്ങൾ. കരുനാട്ടിലെറാണി കാന്താരി. കരുനാട്ടിലെ റാണി കുഞ്ചുദേവി.കുഞ്ചുതേവിക്ക് അഞ്ചുമക്കൾ. അവർ പാണ്ടവന്മാർ. കാന്താരിക്കു തൊണ്ണൂറ്റെൽപതു പുത്രന്മാർ.അവർ 'തുരിയോതനർ' കാന്താരിക്കു കുഞ്ചുതേവിയുടെ മക്കളെ കാണാൻ ആഗ്രഹം ജനിക്കുന്നു. ഈ വിവരം കുരുനാട്ടിലറിയിക്കാൻ ഒരു ദൂദനെ അയയ്ക്കുന്നു.ദൂദൻ കുരുനാട്ടിസ‍ലെത്തി 'കുഞ്ചുപീമന്റെ' പക്കൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/208&oldid=164230" എന്ന താളിൽനിന്ന് ശേഖരിച്ചത്