ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


വേണം. വിദൎഭരാജ്യത്തിൽ മുൻകുടുമക്കാരേ മാത്രമേ കേരളകവി കാണുന്നുള്ളു. കാശ്മീരരാജാവിന്റെയോ വംഗദേശാധിപന്റെയോ കൊട്ടാരങ്ങളെ മലയാളത്തിൽ വൎണ്ണിക്കുമ്പോൾ അവ തിരുവിതാംകോട്ടേയോ, കൊച്ചിയിലേയോ, കോഴിക്കോട്ടേയോ, രാജമന്ദിരങ്ങളുടെ ശരിപ്പകർപ്പുകളായിരിക്കും. ഇടവപ്പാതിയും തുലാവൎഷവും തിരുവാതിരഞാറ്റുവേലയും തിരുവോണവും വൈക്കത്തഷ്ടമിയും തൃശ്ശൂർ പൂരവും കലിംഗരാജ്യത്തു് ആണ്ടുതോറും ഉണ്ടാകുന്നവയായി മലയാളകവി കരുതിയേയ്ക്കാം. ഹേഹയരാജ്യത്തിലേ പെൺകുട്ടികളുടെ താലികെട്ടുകല്യാണം, പുടവകൊട എന്ന അടിയന്തിരത്തിനു മുൻപേ നടത്താനേ കേരളകവിക്കു സമ്മതമുള്ളൂ. ഹിരണ്യാക്ഷൻ ഭൂമിയേ ചുരുട്ടി കാതിലിട്ടുകൊണ്ടു പാതാളത്തു പോയ കഥ കൃസ്തുവൎഷം ൧൯൦൬ ൽ മലയാളത്തിൽ എഴുതിയിരുന്നാൽ കോട്ടയത്തേ മനോരമയാഫീസും, തിരുവനന്തപുരത്തേ കാളേജും അസുരന്റെ കാതിലായിരുന്നുവെന്നും വരാം. ധൎമ്മപുത്രരുടെ അശ്വമേധയാഗത്തിനു് ബ്രിട്ടീഷ്റസിഡണ്ടു് സന്നിഹിതനായിരുന്നതായി കവിതയുണ്ടാകാനും മതി. പവൻ കൊടുക്കാമെന്നു കീചകൻ മാലിനിയോടു ചെയ്ത പ്രതിജ്ഞയേ ഈയിടെ ഒരു മഹാകാവ്യം രേഖപ്പെടുത്തിയിരിക്കുന്നു. ചുരുക്കിപ്പറയുന്നതായാൽ ഓരോ കാലത്തു് എഴുതപ്പെടുന്ന പുരാണകഥാവിവരണങ്ങൾപോലും അതതുകാലങ്ങളിലേ പരോക്ഷങ്ങളായ ദേശചരിത്രങ്ങളോ, ഭാഷാചരിത്രങ്ങളോ, മഹച്ചരിതങ്ങളോ, സമുദായനിയമങ്ങളോ മറ്റോ ആയിരിക്കാം.

മലയാളികളുടെ അനാസ്ഥനിമിത്തം ഈ മാതിരി എത്രയോ പ്രമാണഗ്രന്ഥങ്ങൾ "ഇങ്ങിനിക്കാണാതവണ്ണം" മറഞ്ഞുപോയി. ഉണ്ണുനീലി സന്ദേശമയച്ചതോ, ഉഴുത്രവാൎയ്യരു പായസം കുടിച്ചതോ ശേഷിച്ചിട്ടുണ്ടെങ്കിൽ അവമാത്രമാണു്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/21&oldid=206006" എന്ന താളിൽനിന്ന് ശേഖരിച്ചത്