ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൯൫

ന്തരം കരുനാട്ടിലെ അതഥികൾ അവിടെ എത്തുന്നു. അവർക്ക് ഇരിക്കാൻകെടുത്ത തടുക്കുകളിളക്കി അവയുടെ കീഴിൽ പറ്റിച്ചിരുന്ന ചതിപ്രയോഗങ്ങളെ പീമൻ വെളിപ്പെടുത്തുന്നു. കാന്താരി ദുർബളമായ സമാധാനം പറയുന്നു. പിന്നീട് പാണടവർ‌ക്ക് കാപ്പിയു പലഹാരവും കൊടുക്കുകയും വിഷം ചേർത്തിരിക്കുന്ന ആ സാധനങ്ങളെ പരിശോധിച്ചറിഞ്ഞ് പീമൻ ഉപേക്ഷിക്കുകയും ചെയ്യുന്നു. അനന്തരം അവയെ അംഗസ്നാനത്തിനായി കാന്താരി ക്ഷണിക്കുന്നു. എണ്ണയും പരിശോധിച്ചുകളഞ്ഞിട്ട് അവർ കുളിക്കാൻ പോകുന്നു. കുളക്കരയിൽ ചില സ്ത്രീകൾ ഉലക്കകളുംകൊണ്ട് നിൽക്കുന്നതുകണ്ടു പീമൻ കാരണം ചോദിക്കുന്നു. കുളത്തിലുള്ള മുതലകളെ അടിച്ചുൊന്നണമ്ന്ന് അവർ മറുപടി പറയുന്നു. പാണ്ടവന്മാർ മു്ങാതെ കുളിച്ചു പോരുന്നു. പിന്നീടവർ ഭക്ഷണത്തിനിര്ക്കുന്നു. ആഹാര സാധനങ്ങളിൻ വിഷം കലർന്നിട്ടുണ്ടെന്നറിഞ്ഞ്ഉണ്ണാതെണൂറ്റ്പലഹാരങ്ങൾ തിന്ന ശഷം വെറ്റിലയും പാക്കും ചേർത്ത് ഒന്നു മുറുക്കുന്നു. അനന്തരം പീനനെ ഒരു മുറിയിലും ചേട്ടന്മാരിൽ ഓരോരുത്തരേയും ഓരോ മുറികളിലുമായി നിഗ്രക്കയക്കുന്നു. അവരെ കേല്ലാൻ ചില ഒരുക്കങ്ങൾ നടന്നുവരുന്നതായി കർണ്ണന്റെ ഭാര്യ പീമനോടു പറയുന്നു. അൽപ്പം കഴിഞ്ഞയുടനെ പീമന്റെ പള്ളിയറയുടെ വാതുക്കൽ ഒരു സ്ത്രീ വന്നു വിളിക്കുന്നു. ആരുവിളിക്കുന്നുവെന്നു പീനൻ ചോതിക്കുന്നതിനു സമാധാനമായി പൂമാനയെന്നു പേരുള്ള തോഴിയാണന്നും കുഞ്ഞുങ്ങൾക്കു കുട്ടിനായി വന്നിരിക്കയാണന്നും പറയുന്നു. തദനന്തരം അവർ തമ്മിൻ ചില വാഗ്വാദങ്ങളുണ്ടാവുകയും അവളുടെ തലമുടിയുടെ ഇടയിൽ ഒളിച്ചുവച്ചിരീക്കുന്ന "ആളറുക്കം നല്ലരുവക്കത്തികളും" മറ്റും കണ്ടുപിടിക്കപ്പെടുകയും പീമൻ അവളെ കൽത്തുണിയിൽ ബന്ധിച്ചഏഷം ചേട്ടന്മാരുടെ മുറികളിലേയ്ക്കു പോവുകയും ചെയ്യുന്നു. അവിടെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/210&oldid=164233" എന്ന താളിൽനിന്ന് ശേഖരിച്ചത്